എഫ്-35 ബി 
World

അന്ന് തിരുവനന്തപുരത്ത്, ഇപ്പോള്‍ ജപ്പാനില്‍; വിണ്ടും പണിമുടക്കി ബ്രിട്ടന്റെ എഫ്-35 ബി!

റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ വിമാനം, ജപ്പാന്‍-യുഎസ്-യുകെ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാവിലെ തെക്കന്‍ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ എഫ്-35ബി ലൈറ്റ്നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തിയെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ വിമാനം, ജപ്പാന്‍-യുഎസ്-യുകെ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് കഗോഷിമയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാന്‍ഡിഘ് നടന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

സമീപകാലത്ത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനം 38 ദിവസത്തിന് ശേഷമാണ് തിരിച്ചുപോയത്. ജൂണ്‍ 14-ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയിരുന്നു.

100 മില്യണ്‍ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.

UK F-35B Fighter Jet Makes Emergency Landing In Japan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

അയല്‍ക്കാരിയെ കയറിപ്പിടിച്ചു, ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തി; കൈയോടെ പൊക്കി പൊലീസ്

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT