പ്രതീകാത്മക ചിത്രം 
World

കോവിഡ് ബാധിച്ച് ഏഴാഴ്ച കോമയില്‍; 33കാരി കണ്ണുതുറന്നപ്പോള്‍ മുന്നില്‍ നവജാതശിശു, ജീവിതത്തിലേക്ക് തിരികെ വന്ന് യുവതി

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഏഴാഴ്ച കോമയില്‍ കിടന്ന യുവതി കണ്ണുതുറന്നപ്പോള്‍ മുന്‍പില്‍ താന്‍ പ്രസവിച്ച കുഞ്ഞ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഏഴാഴ്ച കോമയില്‍ കിടന്ന യുവതി കണ്ണുതുറന്നപ്പോള്‍ മുന്‍പില്‍ നവജാതശിശു. ഗര്‍ഭിണിയായിരിക്കേയാണ് 33കാരിക്ക് കോവിഡ് ബാധിച്ചത്.തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതി കോമയിലേക്ക് പോകുകയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ ഓപ്പറേഷന്‍ ചെയ്താണ് കുട്ടിയെ പുറത്തെടുത്തത്. പ്രായം തികയാതെ പിറന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

പ്രൈമറി സ്‌കൂള്‍ ടീച്ചിങ് അസിസ്റ്റന്റായ ലൗറ വാര്‍ഡാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നേരിയ ചുമയെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ അസുഖം ഭേദമാകാതെ വന്നതോടെ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമായപ്പോഴാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

ഗര്‍ഭം ധരിച്ചതിന്റെ തുടക്കത്തിലായിരുന്നു കോവിഡ് കണ്ടെത്തിയത്. ശ്വാസംമുട്ട് അനുഭവപ്പെട്ട് തുടങ്ങിയതോടെ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രസവം നേരത്തെയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലോറ കോമയിലേക്ക് പോകുകയായിരുന്നു. ഏഴാഴ്ച കോമയില്‍ കിടന്നതിന് ശേഷമാണ് ലൗറ ജീവിതത്തിലേക്ക് തിരികെ വന്നത്. അതിനിടെ ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനാണ് പ്രസവം നേരത്തെ നടത്തിയത്. ഒക്ടോബര്‍ 15നായിരുന്നു പ്രസവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പ് പ്രസവം നടത്തുകയായിരുന്നു.

കുഞ്ഞിന് ഹോപ്പ് എന്നാണ് പേര് നല്‍കിയത്. കുട്ടി സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഏഴാഴ്ച കോമയില്‍ കിടന്ന ശേഷം കണ്ണുതുറന്നപ്പോള്‍ കിടക്കയില്‍ തനിക്ക് അരികെ കുഞ്ഞ് കിടക്കുന്നത് കണ്ടതായി ലൗറ പറയുന്നു. എന്നാല്‍ കോമയില്‍ കിടന്നതിന്റെ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം തനിക്ക് ശരീരം അനക്കാന്‍ സാധിച്ചില്ലെന്നും ലൗറ അനുഭവം വിവരിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

ബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ

തിരുപ്പതി ദര്‍ശനം നടത്തി തൃഷ; ലക്ഷ്യം പിറന്നാളോ വിജയ്‌യുടെ വിജയമോ? ടിവികെ കൊടിയുടെ നിറമുള്ള ഷോള്‍ ധരിച്ച് താരം

വിയര്‍ത്ത് പിണറായി വിജയന്‍, നാലാം റൗണ്ടിലും പിന്നില്‍; അബ്ദുള്‍ റഷീദിന് ലീഡ്

മുഖ്യമന്ത്രി ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നില്‍, തളിപ്പറമ്പിൽ ​ഗോവിന്ദൻ; പേരാവൂരിൽ കെ കെ ശൈലജയ്ക്ക് ലീഡ്

SCROLL FOR NEXT