ചിത്രം: ഫേയ്സ്ബുക്ക് 
World

സൈനികർ മരിച്ചുവീഴുമ്പോൾ സെലൻസ്കി ഭാര്യയുമൊത്ത് ഫോട്ടോഷൂട്ട് തിരക്കിലാണ്; രൂക്ഷ വിമർശനം 

ഭാര്യ ഒലീനയ്ക്കൊപ്പം സെലൻസ്കി വോ​ഗ് മാസികയുടെ കവർ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

യുദ്ധം തുടങ്ങിയതുമുതൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് യുക്രൈൻ ജനത കടന്നുപോകുന്നത്. ഈ സമയം പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി യുക്രൈനിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ ഒരു പ്രകാശഗോപുരമായി ഉയർന്നുവരുകയായിരുന്നു. അദ്ദേഹത്തിന്റെ വീര തന്ത്രങ്ങൾ ഹിറ്റായി. യുക്രൈനിലെയും മറ്റു രാജ്യങ്ങളിലെ ആളുകളുടെയും അഭനന്ദനമേറ്റുവാങ്ങുന്നതായിരുന്നു സെലൻസ്കിയുടെ നീക്കങ്ങൾ. യുദ്ധം തുടങ്ങി നാല് മാസത്തിനിപ്പുറം സെലെൻസ്‌കി ഇപ്പോൾ ഓൺലൈനിൽ രൂക്ഷമായി ട്രോൾ ചെയ്യപ്പെടുകയാണ്. ഭാര്യയും പ്രഥമ വനിതയുമായ ഒലീന സെലൻസ്കിക്കൊപ്പം അദ്ദേഹം വോ​ഗ് മാസികയുടെ കവർ ഫോട്ടോഷൂട്ട് നടത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആനി ലീബോവിറ്റ്‌സാണ് ചിത്രങ്ങൾ പകർത്തിയത്. ഒലീന തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. മേശയ്ക്കിരുവശവുമിരുന്ന് കൈകൾ ചേർത്തുപിടിച്ച ചിത്രമടക്കം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. യുക്രൈനിലെ സംഘർഷാവസ്ഥ തുറന്നുകാട്ടാൻ ഒലീന ടാങ്കറുകൾക്കും സൈനീകർക്കും മദ്ധ്യേ നിന്നെടുത്ത ചിത്രവും ഏറെ വിമർശനങ്ങൾക്ക് വഴിതുറന്നു. 

സ്വന്തം രാജ്യത്ത് റഷ്യ ബോംബിടുമ്പോൾ സെലൻസ്‌കി ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പലരും പറയുന്നത്. ഭാര്യയുമൊത്തുള്ള വോഗ് ഫോട്ടോഷൂട്ട് രാജ്യത്തെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുമെന്ന് സെലൻസ്‌കി കരുതിയിട്ടുണ്ടാകും എന്ന് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിരവധി യുക്രൈൻ സൈനികർ ഓരോ ദിവസവും മരിച്ചുവീഴുമ്പോൾ ഫോട്ടോഷൂട്ട് ചെയ്യാനാണ് സെലൻസികി ചിന്തിക്കുന്നത്, തുടങ്ങി നിരവധിപ്പേരാണ് വിമർശന ശരങ്ങൾ ഉയർത്തുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT