ചിത്രം: എഎഫ്പി 
World

'റഷ്യ പിടിച്ചെടുത്ത പകുതി പ്രദേശവും യുക്രൈന്‍ തിരിച്ചുപിടിച്ചു'; പ്രഖ്യാപിച്ച് അമേരിക്ക

റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക. റഷ്യ പിടിച്ചെടുത്ത കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുക്രൈന്‍ ഇപ്പോള്‍. ആദ്യം റഷ്യ കൈക്കലാക്കിയതിന്റെ 50 ശതമാനവും യുക്രൈന്‍ തിരിച്ചുപിടിച്ചുകഴിഞ്ഞു'-യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ അവകാശപ്പെട്ടു. 

യുക്രൈന്റെ എല്ലാ മേഖലയിലും റഷ്യക്ക് എതിരായ പ്രത്യാക്രമണം ശക്തമാണെന്നും ബ്ലിങ്കണ്‍ വ്യക്തമാക്കി.'യുക്രൈന്‍കാര്‍ പോരാടുന്നത് അവരുടെ മണ്ണ് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ്. അവരുടെ ആത്മാഭിമാനത്തിനും ഭാവികാലത്തിനും വേണ്ടിയാണ് ആ പോരാട്ടം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, റഷ്യ പിടിച്ചെടുത്ത ബാഖ്മുത് നഗരം അടക്കമുള്ള മേഖലകളില്‍ യുക്രൈന്‍ സേന മുന്നേറ്റം നടത്തിയിരുന്നു. ഇത് റഷ്യയും സ്ഥിരീകരിച്ചു. ക്രിമിയയിലും മോസ്‌കോയിലും യുക്രൈന്‍ ഡ്രോണ്‍ ആക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT