പ്രതീകാത്മക ചിത്രം 
World

വിമാനം ലാന്‍ഡ് ചെയ്തയുടന്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തുകടന്നു, ചിറകിലൂടെ താഴേക്ക് ചാടി; യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനത്തിന്റെ എമര്‍ജന്‍സി ഗേറ്റ് തുറന്ന് നിയമവിരുദ്ധമായി പുറത്തുകടന്നതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: വിമാനത്തിന്റെ എമര്‍ജന്‍സി ഗേറ്റ് തുറന്ന് നിയമവിരുദ്ധമായി പുറത്തുകടന്നതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത സമയത്താണ് എമര്‍ജന്‍സി ഗേറ്റിലൂടെ പുറത്തുകടന്ന് വിമാനത്തിന്റെ ചിറകിലൂടെ തെന്നിനീങ്ങിയ ശേഷം യാത്രക്കാരന്‍ താഴേക്ക് ചാടിയത്.

വ്യാഴാഴ്ച അമേരിക്കയിലെ ചിക്കാഗോ വിമാനത്താവളത്തിലാണ് സംഭവം. യൂണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ യാത്രക്കാരനാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത്. ലാന്‍ഡ് ചെയ്ത വിമാനം ഗേറ്റിലേക്ക് നീങ്ങുമ്പോഴാണ് യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തുകടന്നത്. തുടര്‍ന്ന് വിമാനത്തിന്റെ ചിറകിലൂടെ യാത്രക്കാരന്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ യാത്രക്കാരനായ 57 വയസ്സുകാരനാണ് അറസ്റ്റിലായത്. അതിക്രമിച്ച് കയറിയതിന് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചിക്കാഗോ പൊലീസ് ചുമത്തിയിരിക്കുന്നത്.യാത്രക്കാരന്‍ പുറത്തുകടന്ന എമര്‍ജന്‍സി ഡോറിന്റെ ചിത്രം വിമാനത്തിലെ സഹയാത്രക്കാരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT