വാഷിങ്ടന്‍: ഇറാനിലേക്ക് കരമാര്‍ഗമുള്ള ആയുധക്കടത്തും അനധികൃത വസ്തുക്കളുടെ നീക്കവും തടയുന്നതിനായി 20 അംഗ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്ന് യുഎസ് സൈന്യം. ഇറാനിലേക്കുള്ള കരമാര്‍ഗങ്ങള്‍ നിരീക്ഷിച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കും ദൗത്യസംഘം. എട്ടുമാസം പിന്നിടുന്ന സംഘര്‍ഷത്തിനിടെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന് ഇറാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള ഊര്‍ജ വിതരണത്തെയും വ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു.
ഇറാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്താനും ആയുധ നിര്‍മാണശാലകള്‍ പുനര്‍നിര്‍മിക്കുന്നതും സൈനികശേഷി വീണ്ടെടുക്കുന്നതും തടയാനും പുതിയ നീക്കം സഹായിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ശനിയാഴ്ച എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥരുണ്ടാകും. യുഎസ് സര്‍ക്കാരിലെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാകും ഇവരുടെ പ്രവര്‍ത്തനം. അത്യാധുനിക ആയുധ സംവിധാനങ്ങള്‍, സൈനിക ആവശ്യങ്ങള്‍ക്കും സാധാരണ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍, ഉപരോധം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഇറാന്റെ കരാതിര്‍ത്തികളിലൂടെയും കാസ്പിയന്‍ കടലിലൂടെയും കടന്നുപോകുന്നത് തടയുകയാണ് ലക്ഷ്യം.
യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം പരിമിതപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ഇത്. ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഏകദേശം 2,500 കോടി ഡോളറിന്റെ അസംസ്‌കൃത എണ്ണ കയറ്റുമതി തടസപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates