ഡൊണാൾ‍ഡ് ട്രംപ്  ഫയൽ
World

ഡൊണാൾ‍ഡ് ട്രംപ് യു​ഗം വീണ്ടും, അമേരിക്കയുടെ 47ാം പ്രസിഡന്റ്; വിജയിയായി പ്രഖ്യാപിച്ചു

ഈ മാസം 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യുഎസ് കോൺ​ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അം​ഗീകരിച്ചത്.

വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമല ഹാരിസ് അറിയിച്ചു.

ഈ മാസം 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ നവംബർ അഞ്ചായിരുന്നു തെരഞ്ഞെടുപ്പ്.

2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അം​ഗീകരിക്കാൻ യുഎസ് കോൺ​ഗ്രസ് ചേർന്നപ്പോഴാമ് ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിൽ കലാപം അഴിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT