യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എക്സ്
World

'ഇങ്ങനെ ഒരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ല'; യുഎസ് തെരഞ്ഞെടുപ്പില്‍ പ്രതിശ്രുത വരൻ വോട്ട് ചെയ്തില്ല, വിവാഹത്തിൽ നിന്ന് ഒഴിഞ്ഞ് യുവതി

യുവതിയുടെ കുറിച്ച് അതിവേ​ഗം സോഷ്യൽമീഡിയയിലും ചർച്ചയായി.

Author : സമകാലിക മലയാളം ഡെസ്ക്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരുന്ന പ്രതിശ്രുത വരനുമായുള്ള വിവാഹ നിശ്ചയം ഒഴിവാക്കി യുവതി. റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഫ്ലോറിഡ സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തൽ. സ്ഥാനാർഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്റെ പ്രതിശ്രുത വരൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തിയെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുവതി കുറിച്ചു.

അതുകൊണ്ട് ഇത്തരമൊരാളുമായി വിവാഹ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും യുവതി പറഞ്ഞു. തങ്ങളുടെ രണ്ട് പേരുടെയും രാഷ്ട്രീയ വീക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. എന്നാൽ ഈ വോട്ട് ഒഴിവാക്കുന്നതിൽ അദ്ദേഹം ഇത്ര നിസ്സം​ഗത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും യുവതി പറയുന്നു. ഇനി ഒന്നിച്ചു പോകുന്നതിൽ ധാർമ്മിക പ്രതിസന്ധിയുണ്ടെന്നും അതിനാൽ വിവാഹ നിശ്ചയത്തിൽ നിന്ന് ഒഴിവാകുകയാണെന്നും അവർ പറഞ്ഞു. യുവതിയുടെ കുറിച്ച് അതിവേ​ഗം സോഷ്യൽമീഡിയയിലും ചർച്ചയായി.

രാഷ്ട്രീയ ആശയങ്ങളും വ്യക്തി ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഓരോത്തർക്കും അവരവരുടെതായ തീരുമാനത്തിൽ ഉറച്ചുനിൽക്കാനുള്ള അവകാശമുണ്ടെന്നും ചിലർ പ്രതികരിച്ചു. അതേസമയം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയം ഉറപ്പിച്ചു. നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍മാര്‍ യുഎസ് സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഓരോ അമേരിക്കന്‍ പൗരന്റേയും ഭാവിക്കും കുടുംബത്തിനും വേണ്ടി പോരാടുമെന്ന് പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT