സൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് പ്രതീകാത്മക ചിത്രം
World

ദൈവം യാഥാര്‍ഥ്യമാണോ? സാത്താനുണ്ടോ? ലോകം ഉണ്ടായതെങ്ങനെ?; അമേരിക്കന്‍ സ്‌കൂളിലെ അസൈന്‍മെന്റ് വിവാദത്തില്‍

ഈ അസൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അസൈന്‍മെന്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. എങ്ങനെയാണ് ലോകം ഉണ്ടായത്?, ദൈവം യഥാര്‍ഥമാണോ? എന്ന ചോദ്യമാണ് അസൈന്‍മെന്റ് ആയിട്ട് നല്‍കിയത്. അസൈന്‍മെന്റ് വിഷയത്തെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഒക്‌ലഹോമ സംസ്ഥാനത്തുള്ള സ്കൂളിലാണ് ഇത്തരത്തിലൊരു അസൈന്‍മെന്‍റ് നല്‍കിയത്.

സാത്താന്‍ യഥാര്‍ഥമാണോ എന്ന ചോദ്യങ്ങളും അസൈന്‍മെന്റിലുണ്ടായിരുന്നു. ഒളീവിയ ഗ്രേ എന്ന അക്കൗണ്ടിലൂടെയാണ് ഈ ചോദ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോക ചരിത്രത്തെക്കുറിച്ചുള്ള ക്ലാസിലാണ് ഇത്തരത്തിലൊരു അസൈന്‍മെന്റ് നല്‍കിയത്.

പലരും വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലൊരു വിഷയം അസൈന്‍മെന്റായി നല്‍കിയതില്‍ രോഷാകുലരാണ്. അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വിഷയം വ്യാപക ചര്‍ച്ചയായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും കൂടുതല്‍ ജാഗ്രത മുന്നോട്ട് പാലിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും