US-Iran Peace Deal Announced  
World

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു; സൈനിക നടപടികള്‍ അവസാനിപ്പിച്ചു; 19ന് ഒപ്പിടും

സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചാണ് കരാറില്‍ ഒപ്പുവയ്ക്കുക. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഈ ആഴ്ച നടക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിലെത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികള്‍ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ 19ന് ഇത് സംബന്ധിച്ച ഔദ്യോഗിക കരാറില്‍ ഒപ്പുവെക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് എക്‌സില്‍ കുറിച്ചു.

സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചാണ് കരാറില്‍ ഒപ്പുവയ്ക്കുക. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഈ ആഴ്ച നടക്കും. അമേരിക്കയ്ക്കും ഇറാനും ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ പിന്തുണ നല്‍കിയ ഖത്തറിനും, കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഈടാക്കാതെ പൂര്‍ണമായി തുറന്നു കൊടുക്കാന്‍ ട്രംപ് ഉത്തരവിട്ടു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെയെന്നും ട്ര്ംപ് പറഞ്ഞു.

സമാധാന കരാര്‍ പൂര്‍ത്തിയായതായി ഇറാനും സ്ഥിരീകരിച്ചു. യുദ്ധം അവസാനിപ്പാക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും