മാന്ദ്യകാലത്ത് ടെസ്‌ലയെ ചേർത്തുപിടിച്ചു; സ്പേസ് എക്‌സിനു കൈത്താങ്ങായി; അമേരിക്കന്‍ സര്‍ക്കാര്‍ മസ്‌കിനെ വളര്‍ത്തിയത് ഇങ്ങനെ

സര്‍ക്കാര്‍ സഹകരണത്തിലൂടെയുള്ള ടെസ്ലയുടെ ഏറ്റവും നേട്ടം എമിഷന്‍ ക്രെഡിറ്റ് നിയമങ്ങളില്‍ നിന്നായിരുന്നു.
Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
പ്രതീകാത്മക ചിത്രം AI Generated
Updated on
2 min read

വാഷിങ്ടണ്‍: ലോകത്തെ ആദ്യ ട്രില്യണര്‍ എന്ന നേട്ടത്തിലേക്ക് എത്തിയ ഇലോണ്‍ മസ്‌കിന്റെ വിജയകഥ അസാധാരണമായ സംരംഭകത്വത്തിന്റെ കഥയായാണ് അവതരിപ്പിക്കപ്പെടുന്നത്.

എന്നാല്‍ ടെസ്ലയുടെയും സ്‌പേസ്എക്‌സിന്റെയും വളര്‍ച്ചയ്ക്ക് അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച വന്‍തോതിലുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
ഡോക്ടറെ കാണാന്‍ പോയ എംബിബിഎസ് വിദ്യാര്‍ഥിനി തിരിച്ചെത്തിയില്ല; പരീക്ഷാ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് സഹപാഠികള്‍, അന്വേഷണം

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ മസ്‌കിന്റെ സമ്പത്തിന്റെ മൂല്യം കഴിഞ്ഞ ദിവസം ഒരു ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു. പ്രത്യേകിച്ച് സ്‌പേസ്എക്‌സിന്റെ കുത്തനെ ഉയരുന്ന മൂല്യവും ടെസ്ലയുടെ വിപണി ആധിപത്യവുമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഈ കമ്പനികളുടെ പ്രാരംഭ വളര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണ അവഗണിക്കാനാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

'സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ടെസ്ലയും സ്പേസ് എക്സും ഉണ്ടാകുമായിരുന്നില്ല എന്നാണ് നിക്ഷേപ സ്ഥാപനമായ ഗെര്‍ബര്‍ കാവസാക്കിയുടെ സിഇഒയും ടെസ്ലയിലെ ആദ്യകാല നിക്ഷേപകനുമായ റോസ് ഗെര്‍ബര്‍ സിഎന്‍എന്നിനോട് പറഞ്ഞത്.

Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
നോർക്ക ഐഡി കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം? ജൂലൈ 15 വരെ അവസരം

2008 ല്‍ സാമ്പത്തിക മാന്ദ്യമുണ്ടായ കാലത്ത് ടെസ്ല വലിയ പ്രതിസന്ധി നേരിട്ടിരുന്നു. കമ്പനി നിലനില്‍ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്ന സമയത്താണ് അമേരിക്കന്‍ ഊര്‍ജ വകുപ്പ് (Department of Energy) ടെസ്ലയ്ക്ക് ഏകദേശം 465 ദശലക്ഷം ഡോളറിന്റെ വായ്പ അനുവദിച്ചത്. വൈദ്യുത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമായിരുന്നു ഈ സഹായം. പിന്നീട് ടെസ്ല ഈ വായ്പ പൂര്‍ണമായും തിരിച്ചടച്ചെങ്കിലും, കമ്പനിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ആ സഹായം നിര്‍ണായകമായി എന്നാണ് വിലയിരുത്തല്‍.

അതേസമയം, സ്‌പേസ് എക്‌സിന്റെ വളര്‍ച്ചയിലും സര്‍ക്കാര്‍ കരാറുകള്‍ക്ക് പങ്കുണ്ട്. 2000ന്റെ അവസാന ഘട്ടത്തില്‍ കമ്പനി നിരവധി വിക്ഷേപണ പരീക്ഷണങ്ങളില്‍ പരാജയം നേരിട്ടിരുന്നു. അന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) സ്‌പേസ് എക്‌സിന് കോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ നല്‍കി.

Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ് കപ്പല്‍ മുങ്ങി, കപ്പലില്‍ 14 ഇന്ത്യാക്കാര്‍; രക്ഷാ പ്രവര്‍ത്തനത്തിന് യുഎസ് നേവി

2006ല്‍ ഫാല്‍ക്കണ്‍ റോക്കറ്റുകളും ഡ്രാഗണ്‍ ബഹിരാകാശ പേടകങ്ങളും വികസിപ്പിക്കുന്നതിനായി നാസ സ്പേസ് എക്സിന് 278 മില്യണ്‍ ഡോളറിന്റെ കരാര്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 2008-ല്‍, കമ്പനി തകര്‍ച്ച നേരിട്ടപ്പോള്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് (ISS) ചരക്ക് കൊണ്ടുപോകുന്നതിന് നാസ സ്പേസ് എക്സിന് 1.6 ബില്യണ്‍ ഡോളറിന്റെ കരാര്‍ നല്‍കി. 'നാസയുടെ സഹായമില്ലാതെ ഞങ്ങള്‍ക്ക് സ്പേസ് എക്സ് ആരംഭിക്കാനോ ഈ ഘട്ടത്തിലെത്താനോ കഴിയുമായിരുന്നില്ല എന്നതാണ് വസ്തുത' എന്ന് മസ്‌ക് പറഞ്ഞതായാണ് നാഷണല്‍ സ്പേസ് സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.

ഇതിന് പുറമെ വിവിധ ഫെഡറല്‍ ഏജന്‍സികളില്‍ നിന്നുള്ള ഗവേഷണ സഹായങ്ങള്‍, നികുതി ഇളവുകള്‍, സര്‍ക്കാര്‍ സബ്‌സിഡികള്‍, സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹന പദ്ധതികള്‍ എന്നിവയും മസ്‌കിന്റെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ടെസ്ല വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അമേരിക്കയില്‍ ലഭിച്ച നികുതി ആനുകൂല്യങ്ങളും കമ്പനിയുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
ചൈനയില്ലാതെ ജി7 ഉച്ചകോടി; ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെ ഒഴിവാക്കുന്നത് വീഴ്ചയോ?

സര്‍ക്കാര്‍ നയങ്ങള്‍ ടെസ്ലയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ 7,500 ഡോളര്‍ വരെ ഫെഡറല്‍ ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരായിരുന്നു. ഈ പ്രോത്സാഹനം ടെസ്ല വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുകയും കൂടുതല്‍ ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 2019 ല്‍ പദ്ധതി അവസാനിക്കുമ്പോള്‍, ടെസ്ല ഉപഭോക്താക്കള്‍ക്ക് ഏകദേശം 3.4 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ടാക്‌സ് ക്രെഡിറ്റുകളാണ് ലഭിച്ചത്.

സര്‍ക്കാര്‍ സഹകരണത്തിലൂടെയുള്ള ടെസ്ലയുടെ ഏറ്റവും നേട്ടം എമിഷന്‍ ക്രെഡിറ്റ് നിയമങ്ങളില്‍ നിന്നായിരുന്നു. യുഎസ്‌സിലെ നിയന്ത്രണങ്ങള്‍ പ്രകാരം, എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അങ്ങനെ ചെയ്യുന്ന കമ്പനികളില്‍ നിന്ന് ക്രെഡിറ്റുകള്‍ വാങ്ങേണ്ടിവന്നു. ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം വിറ്റതിനാല്‍, വില്‍പ്പനയ്ക്ക് ക്രെഡിറ്റുകള്‍ ലഭ്യമായിരുന്നു. അതിനാല്‍ പരിസ്ഥിതി നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ ടെസ്ലയ്ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കി. 2008 ല്‍ ടെസ്ലയുടെ വരുമാനത്തിന്റെ ഏകദേശം 25 ശതമാനവും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ വരുമാനത്തിന്റെ ഏകദേശം 10 ശതമാനവും ക്രെഡിറ്റ് വില്‍പ്പനയായിലൂടെ ആയിരുന്നു.

Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
'എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും'; സമാധാന ശ്രമങ്ങള്‍ക്കിടെ ട്രംപിന്റെ വിവാദ പ്രസ്താവന

പലപ്പോഴും സ്വതന്ത്ര വിപണിയുടെ ശക്തിയെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാറുള്ള ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആദ്യകാല വളര്‍ച്ചയില്‍ പൊതുമേഖലാ നിക്ഷേപങ്ങളും സര്‍ക്കാര്‍ പിന്തുണയും ഉപയോഗപ്പെടുത്തി എന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. ലോകത്തെ വിവിധ വമ്പന്‍ സാങ്കേതിക കമ്പനികളുടെയും വളര്‍ച്ചയില്‍ സര്‍ക്കാര്‍ ഫണ്ടിന് സമാനമായ പങ്കുണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Summary

Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com