ചൈനയില്ലാതെ ജി7 ഉച്ചകോടി; ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെ ഒഴിവാക്കുന്നത് വീഴ്ചയോ?

ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയും ആഗോള വ്യാപാര, സാങ്കേതിക, കാലാവസ്ഥാ നയങ്ങളില്‍ നിര്‍ണായക സ്വാധീനവുമുള്ള ചൈനയെ ഉള്‍പ്പെടുത്താത്തത് വീഴ്ചയാണെന്ന വിലയിരുത്തലുകളുണ്ട്.
G7 summit without China; Is excluding the world's second-largest economy a failure?
പ്രതീകാത്മക ചിത്രംAI Generated
Updated on
2 min read

പാരിസ്: ഫ്രാന്‍സിലെ എവിയാനില്‍ ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ജി7 (G7) ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കള്‍ പങ്കെടുക്കുമ്പോള്‍ ചൈനയുടെ അഭാവം ശ്രദ്ധിക്കപ്പെടുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയും ആഗോള വ്യാപാര, സാങ്കേതിക, കാലാവസ്ഥാ നയങ്ങളില്‍ നിര്‍ണായക സ്വാധീനവുമുള്ള ചൈനയെ ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്താത്തത് വലിയ വീഴ്ചയാണെന്ന വിലയിരുത്തലുകള്‍ ചര്‍ച്ചയാവുകയാണ്.

G7 summit without China; Is excluding the world's second-largest economy a failure?
'എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും'; സമാധാന ശ്രമങ്ങള്‍ക്കിടെ ട്രംപിന്റെ വിവാദ പ്രസ്താവന

1975-ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട ജി7 കൂട്ടായ്മയില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയില്‍ പങ്കാളിയാണ്. അന്ന് സാമ്പത്തികമായി ലോകശക്തിയല്ലാതിരുന്ന ചൈനയെ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം ലോക സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്ര ശക്തികളിലൊന്നായി ചൈന മാറിയിരിക്കുകയാണ്.

ഇത്തവണത്തെ ഉച്ചകോടിയില്‍ വ്യാപാരം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, യുക്രൈന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഊര്‍ജസുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഈ മേഖലകളിലെല്ലാം ചൈനയ്ക്ക് നേരിട്ടോ അല്ലാതെയോ വലിയ സ്വാധീനമുണ്ട്. അതിനാല്‍ ചൈനയുടെ സാന്നിധ്യമില്ലാതെ ഇത്തരം ആഗോള വിഷയങ്ങളില്‍ ഫലപ്രദമായ തീരുമാനങ്ങള്‍ എത്രത്തോളം സാധ്യമാകുമെന്ന ചോദ്യമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്.

G7 summit without China; Is excluding the world's second-largest economy a failure?
സേഫ്റ്റി റോപ്പ് കെട്ടാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് ഇട്ടു; ബഞ്ചി ജംപിനെത്തിയ 21കാരിക്ക് ദാരുണാന്ത്യം -VIDEO

അതേസമയം, ചൈനയെ ജി7-ല്‍ ഉള്‍പ്പെടുത്തുന്നത് കൂട്ടായ്മയുടെ ഐക്യത്തെ ബാധിക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ചൈനയുടെ ഏകകക്ഷി ഭരണസംവിധാനവും റഷ്യ, ഇറാന്‍ തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകളും നിലവിലെ അംഗരാജ്യങ്ങളുടെ സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ചൈനയുടെ അംഗത്വം ജി7-നെ കൂടുതല്‍ വിഭജിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും, ജി7 ചര്‍ച്ചകളില്‍ ചൈന പലപ്പോഴും ഒരു 'അദൃശ്യ സാന്നിധ്യമായി' തുടരുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വ്യാപാര അസന്തുലിതാവസ്ഥ, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, അപൂര്‍വ ധാതുക്കളുടെ വിതരണം, കാലാവസ്ഥാ പ്രതിസന്ധി എന്നിവയില്‍ ചൈനയുടെ പങ്ക് അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍ ചൈനയെ പുറത്തുനിര്‍ത്തി ലോക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത് കൂടുതല്‍ പ്രയാസകരമാകുമെന്നും വിലയിരുത്തലുണ്ട്.

G7 summit without China; Is excluding the world's second-largest economy a failure?
'ആദ്യം സ്വന്തം പാര്‍ട്ടിയിലെ വകുപ്പുകളില്‍ അവതാരങ്ങള്‍ കടന്നോയെന്ന് അന്വേഷിക്കൂ'; ബിനോയ് വിശ്വത്തിന് പിണറായി വിജയന്റെ മറുപടി

ഫ്രാന്‍സ് ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി അതിഥികള്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്ക-ഇന്ത്യ വ്യാപാര ബന്ധം, പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍, ഊര്‍ജസുരക്ഷ തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

G7 summit without China; Is excluding the world's second-largest economy a failure?
മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

ലോക രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ശക്തികേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജി7 ഉച്ചകോടിയുടെ പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ജി7ന്റെ ഭാവിയും ലോക ശക്തിസമവാക്യങ്ങളും നിര്‍ണയിക്കുന്ന ചര്‍ച്ചകള്‍ക്ക് എവിയാനില്‍ നടക്കുന്ന ഉച്ചകോടി വേദിയാകുമെന്നാണ് വിലയിരുത്തല്‍.

Summary

G7 summit without China; Is excluding the world's second-largest economy a failure?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com