Donald Trump file
World

'ഇറാനിലുള്ള യുഎസ് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം'; മുന്നറിയിപ്പുമായി അമേരിക്ക

ഇറാനിലെ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യുക' അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ഇറാനിലുള്ള യുഎസ് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ്. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ദേശം. യുഎസ് സര്‍ക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനില്‍ നിന്നു പുറത്തുകടക്കാന്‍ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസി പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആശയവിനിമയത്തിനു ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷിതമാണെങ്കില്‍ അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ കരമാര്‍ഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

'മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ട്. വിവരങ്ങള്‍ക്കായി എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടുക. നിങ്ങള്‍ക്ക് പുറത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍, താമസസ്ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയുക. ഭക്ഷണം, വെള്ളം, മരുന്നുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ കരുതുക. പ്രകടനങ്ങള്‍ ഒഴിവാക്കുക, ലോ പ്രൊഫൈല്‍ പാലിക്കുക, ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുക'' നിര്‍ദേശത്തില്‍ പറയുന്നു. ബ്രേക്കിങ് ന്യൂസുകള്‍ക്കായി പ്രാദേശിക മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്താന്‍ തയാറായിരിക്കുക. ഫോണ്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്യുക. ഇറാനിലെ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യുക' അറിയിപ്പില്‍ പറയുന്നു.

US-Iran tensions: Amid rising tensions between the US and Iran, the US has issued a warning to its citizens in Iran to leave the country immediately

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും, നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍'

'ലോകകപ്പില്‍ 300ന് മുകളില്‍ സ്‌കോറുകള്‍ കാണാം'; പ്രവചിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്

രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം, 2024 മുതല്‍ പിന്നാലെ നടന്നു ശല്യം ചെയ്യുന്നു; വെളിപ്പെടുത്തി ആദിലയും നൂറയും

ഫോണിന്റെ പാസ്‌വേഡ് പോലും മറന്നു; ഡോക്ടറുടെ കുടുംബത്തെ കണ്ടെത്തി പൊലീസ്

'വണ്ടറടിപ്പിച്ച്' വൈഭവ്! ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ റെക്കോർ‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

SCROLL FOR NEXT