യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  എപി
World

2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിച്ച ഉദ്യോഗസ്ഥരെ ട്രംപ് കൂട്ടത്തോടെ സ്ഥലംമാറ്റി; ചീഫ് കറപ്ഷന്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു

ഒരു ഡസനിലേറെ ഉദ്യോഗസ്ഥരെയാണ് ഡോണള്‍ഡ് ട്രംപ് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിച്ച യുഎസ് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂട്ടത്തോടെ സ്ഥലംമാറ്റി. ഒരു ഡസനിലേറെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. മാറ്റത്തില്‍ പ്രതിഷേധിച്ച് യുഎസ് നീതിന്യായ മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ വിഭാഗം ചീഫ് പ്രോസിക്യൂട്ടര്‍ കോറി അമന്‍ഡ്‌സണ്‍ രാജിവച്ചു.

അന്വേഷണങ്ങളിലെ പങ്ക് കാരണം പ്രസിഡന്റിന്റെ അജണ്ട നടപ്പിലാക്കുന്നതില്‍ സ്റ്റാഫ് അംഗങ്ങളെ വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ജെയിംസ് മക്ഹെന്റി ഉദ്യോഗസ്ഥരെ നീക്കം ചെയ്തുവെന്ന് നീതിന്യായ വകുപ്പ് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അഴിമതി വിരുദ്ധ വിഭാഗത്തില്‍നിന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ട വകുപ്പിലേക്കാണ് അമന്‍ഡ്‌സണെ മാറ്റിയത്. അമന്‍ഡ്‌സണ്‍ ഉള്‍പ്പെടെ 20 പേരെ അസോഷ്യേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട പുതിയ സാങ്ച്വറി സിറ്റി വര്‍ക്കിങ് ഗ്രൂപ്പിലേക്ക് കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു.

ഔദ്യോഗിക രേഖകള്‍ പിടിച്ചുവച്ചതും 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള രണ്ട് കേസുകളിലെ അന്വേഷണത്തില്‍ അമന്‍ഡ്‌സണ്‍ പങ്കുവഹിച്ചിട്ടുണ്ട്. നീതിന്യായ വകുപ്പിലെ മുന്‍ സ്‌പെന്‍ കോണ്‍സല്‍ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തില്‍, ട്രംപിന്റെ നടപടികളെക്കുറിച്ച് രണ്ട് അന്വേഷണങ്ങള്‍ നടത്തി, രണ്ടിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപ് നിയമവിരുദ്ധമായി അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഒരു കേസ്. 2021-ല്‍ വൈറ്റ് ഹൗസ് വിട്ടതിനുശേഷം ട്രംപ് രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതായും നീതി തടസ്സപ്പെടുത്തിയതായും മറ്റൊരു കേസില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് കേസുകളും ഉപേക്ഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT