Israel Iran Conflict - Donald Trump - ഡോണള്‍ഡ് ട്രംപ് ANI
World

'ഇറാന്‍ അര്‍ഹിച്ച തിരിച്ചടി, ഇസ്രയേലിന്റെ മികച്ച നീക്കം'; മുന്നറിയിപ്പുമായി ട്രംപ്

ഇറാന് താക്കീത് നല്‍കിയും ഇസ്രയേലിനെ പിന്തുണയ്ച്ചുകൊണ്ടുമായിരുന്നു ട്രംപിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം (Israel Iran Conflict ) കനക്കുമ്പോള്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് താക്കീത് നല്‍കിയും ഇസ്രയേലിനെ പിന്തുണയ്ച്ചുകൊണ്ടുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേല്‍ സൈനിക നീക്കത്തെ മികച്ച നടപടി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഇറാന് എതിരായ ഇസ്രയേല്‍ ആക്രമണം മികച്ച നടപടിയായാണ് കണക്കാക്കുന്നത്. 'ഞങ്ങള്‍ അവര്‍ക്ക് (ഇറാന്) ഒരു അവസരം നല്‍കി, പക്ഷേ അവര്‍ അത് ഉപയോഗിച്ചില്ല. അവര്‍ക്ക് കഠിനമായ തിരിച്ചടി നേരിട്ടിരിക്കുന്നു. അവര്‍ അര്‍ഹിച്ച തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇറാന്‍ ഇനിയും ഒരുപാട് അനുഭവിക്കാന്‍ ഇരിക്കുന്നുണ്ടെന്നും ട്രംപ് എബിസി ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെ ആയിരുന്നോ ഇസ്രയേല്‍ ആക്രമണം എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ ട്രംപ് തയ്യാറായില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ലഭിച്ചിരുന്നു എന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

അതിനിടെ, യുഎസുമായി ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ഇറാന് ലഭിക്കുന്ന മുന്നറിയിപ്പാണ് ഇസ്രയേല്‍ ആക്രമണം എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. 'രണ്ട് മാസം മുമ്പ് ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ഇറാന് 60 ദിവസത്തെ സമയ പരിധി നല്‍കിയിരുന്നു. ഇന്ന് 61-ാം ദിനമാണ്. ഇതൊരു രണ്ടാമത്തെ അവസരമാണ്. എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച രാവിലെ ആയിരുന്നു ഇറാന്റെ സുപ്രധാന കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം ആറോളം സ്ഫോടനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.

ആക്രമണത്തില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ ഇറാന്‍ മുതിര്‍ന്നത് മേഖലയിലെ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ചു. ഇസ്രയേലിലേക്ക് നൂറുകണക്കിന് ഡ്രോണുകള്‍ അയച്ചായിരുന്നു ഇസ്രയേല്‍ പ്രതിരോധം. സയണിസ്റ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയതിന് പിന്നാലെ ആയിരുന്നു ആക്രമണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT