Donald Trump - ഡോണൾഡ് ട്രംപ് എപി
World

ട്രംപ് തിരുത്തി, ഇന്ത്യാ - പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതയില്ല, 'മിടുക്കരായ രണ്ട് നേതാക്കള്‍ സംസാരിച്ച് തീരുമാനിച്ചു'

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേന്‍ സിന്ദൂറിനും ശേഷം രൂപം ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് (Donald Trump) ഡോണള്‍ഡ് ട്രംപ്. ഇന്ത്യ - പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മിടുക്കരായ രണ്ട് നേതാക്കള്‍ സംസാരിച്ച് തീരുമാനിച്ചു എന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്.

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യീദ് അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയുമായി ഒരു യുദ്ധത്തിന് മുതിരാതിരുന്ന തീരുമാനത്തിന് പാക് സൈനിക മേധാവിയോട് നന്ദി പറയുന്നു. ഇക്കാര്യം അറിയിക്കാനാണ് അദ്ദേഹത്തെ യുഎസിലേക്ക് ക്ഷണിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിച്ചിരുന്നു.

'രണ്ട് മിടുക്കരായ നേതാക്കളാണ് ഇന്ത്യയിലും പാകിസ്ഥാനിലുമുള്ളത്. അവര്‍ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളാണ്. അവര്‍തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ അവര്‍ സംഘര്‍ഷം വേണ്ടെന്ന് തീരുമാനിച്ചു' ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയോടെന്ന പോലെ പാകിസ്ഥാനുമായും യുഎസ് വ്യാപര കരാറിന് വേണ്ടി പ്രവര്‍ത്തിച്ച് വരികയാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ കുറിച്ചും പാക് സൈനിക മേധാവിയുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന് ഇറാനെ നന്നായി അറിയാം. ഇപ്പോഴത്തെ സംഭവങ്ങളില്‍ പാകിസ്ഥാന് ആശങ്കകള്‍ ഉണ്ട്. അവര്‍ സാഹചര്യം നിരീക്ഷിച്ച് വരികയാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ബുധനാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു അസിം മുനീര്‍ ട്രംപ് കൂടിക്കാഴ്ച നടന്നത്. പാകിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ആയിരുന്നു ഇവരുടെയും കൂടിക്കാഴ്ച. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പാകിസ്ഥാന്‍ സൈനിക മേധാവിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് വിലയിരുത്തല്‍.

അതിനിടെ, വാഷിങ്ടണില്‍ അസിം മുനീര്‍ താമസിച്ച ഹോട്ടലിന് മുന്നിലും വാഷിങ്ടനിലെ പാക്കിസ്ഥാന്‍ എംബസിക്ക് സമീപവും ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പ്രകടനം നടത്തി. പാകിസ്ഥാനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT