Donald Trump എപി
World

'ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ ഒരു അധികാരവുമില്ല'; ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

' ധാതുക്കള്‍ക്കും എണ്ണയ്ക്കും മറ്റെല്ലാത്തിനും വേണ്ടിയുള്ള ധാരാളം സ്ഥലങ്ങള്‍ നമുക്കുണ്ട്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ എണ്ണ നമ്മുടെ പക്കലുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് വേണം. ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് കപ്പലുകളാണ് ഉള്ളത്. ഇതിനാല്‍ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന് ഒരു അധികാരവുമില്ലെന്നായിരുന്നു ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്റിക്സിന്റെ പ്രസ്താവന. ഗ്രീന്‍ലന്‍ഡിനുവേണ്ടി പിന്തുണച്ച് 7 യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുവന്നു. യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഫ്രെഡ്റിക്സിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയത്. ഗ്രീന്‍ലന്‍ഡ് അവിടത്തെ ജനങ്ങളുടേതാണെന്ന് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

ഗ്രീന്‍ലന്‍ഡിനെ ഡെന്‍മാര്‍ക് വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം. ആര്‍ട്ടിക് മേഖലയിലെ സൈനികസാന്നിധ്യം കൂട്ടാന്‍ 658 കോടി ഡോളര്‍ ഡെന്‍മാര്‍ക്ക് നീക്കിവച്ചിട്ടും ട്രംപ് തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോയില്ല. ഇതോടെ ഗ്രീന്‍ലന്‍ഡിനു പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നു.

US says military ‘always an option’ in Greenland as Europe rejects threats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT