പ്രതീകാത്മക ചിത്രം AI
World

'എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട', ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.

എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസംബന്ധമായ നിയമങ്ങള്‍ കൊണ്ടുവന്ന് നിര്‍മിത ബുദ്ധിയുടെ വളര്‍ച്ച തടയരുതെന്നു പറഞ്ഞ ട്രംപ് അധികാരത്തിലെത്തിയ ആദ്യദിവസം തന്നെ ബൈഡന്‍ കൊണ്ടുവന്ന സുരക്ഷാ നിയമങ്ങള്‍ റദ്ദ് ചെയ്തിരുന്നു.

ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് പോലെയുള്ള അപകടകരമായ എഐ മോഡലുകള്‍ക്കാണ് യുഎസ് ഭരണകൂടം കടിഞ്ഞാണിടുക. സ്വയം ഭരണാധികാരത്തോടെ ഹാക്ക് ചെയ്യാന്‍ കഴിവുള്ള മോഡലുകളാണ് ക്ലോഡ് മിത്തോസ്. അപകടസാധ്യത മുന്നില്‍കണ്ട് മോഡല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതില്ല എന്ന് കമ്പനിയും തീരുമാനമെടുത്തിരുന്നു.

അത്യാധുനിക എഐ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. പുതിയ എഐ മോഡലുകള്‍ ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും വെല്ലുവിളിയാകാമെന്നും വിലയിരുത്തലുണ്ട്.

നിര്‍ദ്ദേശം നടപ്പിലായാല്‍, അമേരിക്കയിലെ ടെക് കമ്പനികള്‍ക്ക് അവരുടെ പുതിയ എഐ സംവിധാനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ അനുമതിയോ പരിശോധനയോ ആവശ്യമായിവരാം.

US to curb new AI models

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനാവില്ല, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

6,500mAh ബാറ്ററി, 50എംപി കാമറ; മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് ഈ മാസം അവസാനം വിപണിയില്‍

ഭരണമാറ്റം: അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ പ്രധാന അഭിഭാഷകർ രാജിക്കത്ത് കൈമാറി

ജനങ്ങളെ മറന്നു, മുഖ്യമന്ത്രി സ്വയം ചക്രവര്‍ത്തിയായി; വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ ഐശ്വര്യം; പിഎംഎ സലാം

ആര്‍ഡി vs ടൈം ഡെപ്പോസിറ്റ്; ഈ രണ്ടു പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ കൂടുതല്‍ നേട്ടം ഏതിന്?

SCROLL FOR NEXT