മമതയുടെ പരാജയത്തില്‍ ആഹ്ലാദിക്കരുത്‌, സങ്കുചിത രാഷ്ട്രീയം വേണ്ടെന്ന് രാഹുല്‍ ഗാന്ധി

പ്രതിസന്ധിയെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രശ്‌നമായി കാണാതെ ഇന്ത്യയുടെ നിലനില്‍പ്പിന്റ പ്രശ്‌നമായി കാണണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Rahul Gandhi asks those rejoicing over Mamata's defeat to abandon narrow politics
തൃണമൂല്‍ കോണ്‍ഗ്രസിനു പിന്തുണയുമായി രാഹുല്‍ ഗാന്ധിSamakalika Malayalam
Updated on
1 min read

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിനു പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മമതയുടെ തോല്‍വിയില്‍ ആഹ്ലാദിക്കുന്നവര്‍ സങ്കുചിത രാഷ്ടീയം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ചുവടുവെപ്പാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധിയെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രശ്‌നമായി കാണാതെ ഇന്ത്യയുടെ നിലനില്‍പ്പിന്റ പ്രശ്‌നമായി കാണണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Rahul Gandhi asks those rejoicing over Mamata's defeat to abandon narrow politics
'ജനപ്രിയ ഗിമ്മിക്കുകള്‍ കാണിക്കരുത്'; സിപിഎമ്മിന്റെ തിരിച്ചടിയില്‍ നിന്ന് യുഡിഎഫ് പാഠം ഉള്‍ക്കൊള്ളണം; എകെ ആന്റണി
Rahul Gandhi asks those rejoicing over Mamata's defeat to abandon narrow politics
'വരുന്നു വീണ്ടും ഒരു വിസ്മയം'; ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി വന്ന ചരിത്രമുണ്ടെന്ന് പി ജെ കുര്യന്‍

"കോണ്‍ഗ്രസിലെ ചിലരും മറ്റുചിലരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ആഹ്ലാദിക്കുന്നുണ്ട്. അവര്‍ സങ്കുചിത രാഷ്ട്രീയം മാറ്റിവെച്ച് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുക. അസമിലെയും ബംഗാളിലെയും ജനവിധി ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബിജെപിയുടെ ദൗത്യത്തിലെ വലിയ ചുവടാണ്. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രശ്‌നമല്ല. മറിച്ച് ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്" - രാഹുല്‍ എക്‌സില്‍ കുറിച്ചു.

Summary

Rahul Gandhi asks those rejoicing over Mamata's defeat to abandon narrow politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com