'ജനപ്രിയ ഗിമ്മിക്കുകള്‍ കാണിക്കരുത്'; സിപിഎമ്മിന്റെ തിരിച്ചടിയില്‍ നിന്ന് യുഡിഎഫ് പാഠം ഉള്‍ക്കൊള്ളണം; എകെ ആന്റണി

ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാരെന്നും വിനയത്തോടെ യുഡിഎഫ് നേതൃത്വം ഭരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
AK Antony
AK Antony
Updated on
1 min read

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എകെ ആന്റണി. ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാരെന്നും വിനയത്തോടെ യുഡിഎഫ് നേതൃത്വം ഭരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

AK Antony
'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

പൊതുജന വികാരവും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കി വേണം നേതാക്കള്‍ പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറുന്നതോടെ ജനപ്രിയ നടപടികള്‍ക്ക് പിന്നാലെ പോകാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്നും ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.

AK Antony
ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗം

തോല്‍വിയില്‍ സിപിഎം ആത്മപരിശോധന നടത്തണമെന്നും ആന്റണി പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റ വന്‍ തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരും പാഠം ഉള്‍ക്കൊള്ളണം. അവര്‍ എപ്പോഴും ജനങ്ങളെ തങ്ങളുടെ യജമാനന്മാരായി കാണണം ആന്റണി കൂട്ടിച്ചേര്‍ത്തു.

Summary

'People are real masters': Antony urges UDF to learn from CPI(M) setback, prioritise governance .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com