വിഡിയോ സ്ക്രീൻഷോട്ട് 
World

റെസ്റ്റോറന്റ് ജീവനക്കാരന്റെ മുഖത്ത് തുപ്പി, വാക്കേറ്റം കയ്യാങ്കളിയായി; ആക്രമണം നടത്തിയത് നാല് സ്ത്രീകള്‍, പണം തട്ടി; വിഡിയോ 

റെസ്റ്റോറന്റ് അധികൃതര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഫ്ളോറിഡ: നാല് സ്ത്രീകള്‍ ചേര്‍ന്ന് റെസ്‌റ്റോറന്റ് ജീവനക്കാരനെ ആക്രമിച്ച് പണം തട്ടി. ഫ്‌ളോറിഡയിലെ പാം ബീച്ച് കൗണ്ടിയിലുള്ള പോപ്പീസ് റെസ്റ്റോറന്റിലാണ് സംഭവം. കടയുടെ മുന്നിലെ ഡ്രൈവ് ഏരിയയിലൂടെ എത്തിയ ഒരാളാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

കാറില്‍ എത്തിയ സ്ത്രീകളില്‍ ഒരാള്‍ റെസ്റ്റോറന്റിലെ ക്യാഷ്യറുമായി വാ​ഗ്വാദം ഉണ്ടായതാണ് സംഭവത്തിന്റെ തുടക്കം. കാര്യം വ്യക്തമായില്ലെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് കയ്യാങ്കളിയിലേക്കെത്തി. ജീവനക്കാരന്റെ മുഖത്ത് സ്ത്രീ തുപ്പി. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും ഈ സമയം ഇവിടേക്കെത്തി. 

സംഭവസ്ഥലത്തുനിന്ന് പോകുന്നതിന് മുമ്പ് സ്ത്രീകളിലൊരാള്‍ പണം അപഹരിച്ചെന്ന് പൊലീസ് പറഞ്ഞു. റെസ്റ്റോറന്റ് അധികൃതര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ആക്രമണം നടത്തിയ സ്ത്രീകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് വിഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT