റെയില്‍വേ ട്രാക്കിലേക്ക് കുട്ടി എറിയുന്നതിന്റെ വീഡിയോ ദൃശ്യം 
World

അമ്മയ്‌ക്കൊപ്പം ട്രെയിന്‍ കാത്തുനിന്നു; മൂന്നു വയസുകാരിയെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട് യുവതി;  വീഡിയോ

അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെണ്‍കുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: മൂന്നുവയസുകാരിയെ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ഒറിഗണിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെണ്‍കുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ 32കാരിയായ ബ്രിയാന ലെയ്സ് വര്‍ക്ക്മാന്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതി കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുന്നത്. ഇതിന് ശേഷം ഇവര്‍ തിരികെ സീറ്റില്‍ വന്നിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ വരുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം.

പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുട്ടിയെ ട്രാക്കില്‍ നിന്ന് വലിച്ചെടുത്ത് രക്ഷപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു