വീഡിയോ ദൃശ്യം 
World

ഓടുന്ന കാറിന്റെ വിന്‍ഡോയിലൂടെ തെറിച്ചുവീണ് കൊച്ചുകുട്ടി; രക്ഷപ്പെടുത്തി നാട്ടുകാര്‍; വീഡിയോ

പിന്‍സീറ്റിലെ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ കൊച്ചുകുട്ടി അബദ്ധത്തില്‍ താഴോട്ട് വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്‌: ട്രാഫിക് സിഗ്നലില്‍ നിന്നും വാഹനം എടുക്കുന്നതിനിടെ കാറിന്റെ വിന്‍ഡോയിലൂടെ കൊച്ചുകുട്ടി തെറിച്ചുവീണു. കാര്‍ നീങ്ങുന്നതിനിടെ പിന്‍സീറ്റിലെ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ കൊച്ചുകുട്ടി അബദ്ധത്തില്‍ താഴോട്ട് വീഴുകയായിരുന്നു. ഇതൊന്നും അറിയാതെ ഡ്രൈവര്‍ വാഹനം ഓടിച്ചുപോകുകയും ചെയ്യുന്നു. ചൈനയിലെ ഷാങ്ഹായിക്ക് സമീപമുള്ള നിങ്‌ബോയ് ട്രാഫിക് ജങ്ഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പിന്നാലെയുള്ള വാഹനത്തിലുള്ളവരാണ് കുട്ടി നടുറോഡില്‍ വീണുകിടക്കുന്നത് കണ്ടത്. അവര്‍ വാഹനം നിര്‍ത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം