പാകിസ്ഥാൻ പ്രധാനമന്ത്രി ഷ​ഹബാസ് ഷെരീഫ്  എക്സ്
World

'നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും'; തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും ഷെരീഫ് അവകാശപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെരീഫ്. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ ഇന്ത്യ നേരിട്ട് ആക്രമണം നടത്തുന്നു. നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും ഷെരീഫ് അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമമനുസരിച്ച്, ജമ്മു കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. ജനഹിത പരിശോധന നടത്തുന്നതുവരെ അത് അങ്ങനെ തുടരും. ഇന്ത്യ എത്ര ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്താലും യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ കഴിയില്ല എന്നും ഷെരീഫ് പറഞ്ഞു.

നേരത്തേ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലും ഇന്ത്യക്കെതിരെ തിരിച്ചടി നല്‍കുമെന്ന് ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേന രാജ്യത്ത് പ്രവേശിച്ചാല്‍ അവയെ തകര്‍ത്ത് കടലിലെറിയാന്‍ പാക് വ്യോമസേന സജ്ജമായി കാത്തിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ബലൂചിസ്ഥാനില്‍ നടന്ന ട്രെയിന്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പിന്നില്‍ ഇന്ത്യയാണെന്നും ഷഹബാസ് ഷെരീഫ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?