അമ്മയ്ക്ക് ഒന്‍പതുകാരി എഴുതിയ വികാരനിര്‍ഭരമായ കത്ത് 
World

'ഞാന്‍ എപ്പോഴും നല്ലകുട്ടിയാകും, നമുക്ക് സ്വര്‍ഗത്തില്‍ വച്ച് കണ്ടുമുട്ടാം'; റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒന്‍പതുകാരിയുടെ കത്ത്, നൊമ്പരം

റഷ്യന്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒന്‍പതു വയസ്സുള്ള മകള്‍ എഴുതിയ കത്ത് നൊമ്പരമാകുന്നു

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യന്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് യുക്രൈന്‍ സ്വദേശിനിയായ ഒന്‍പതു വയസ്സുള്ള മകള്‍ എഴുതിയ കത്ത് നൊമ്പരമാകുന്നു. 'നല്ല കുട്ടിയാവാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കും. അങ്ങനെയായാല്‍ എനിക്ക് അമ്മയെ സ്വര്‍ഗത്തില്‍ വച്ച് കാണാല്ലോ'- ഒന്‍പതുകാരിയുടെ ഈ വരികളാണ് ഹൃദയത്തെ തൊടുന്നത്.

യുക്രൈന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ചെങ്കോ ട്വിറ്ററില്‍ പങ്കുവെച്ച ഒന്‍പതുകാരിയുടെ കത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. കാറിന് നേരെ നടന്ന റഷ്യന്‍ ആക്രമണത്തിലാണ്  പെണ്‍കുട്ടിയുടെ അമ്മ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനെ തുടര്‍ന്ന് മകള്‍ എഴുതിയ വികാരനിര്‍ഭരമായ കത്താണ് സോഷ്യല്‍മീഡിയയില്‍ അടക്കം നിറയുന്നത്. അമ്മയ്ക്കുള്ള സമ്മാനം എന്ന നിലയിലാണ് ഈ കത്ത്. 'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒന്‍പതു വര്‍ഷങ്ങള്‍ സമ്മാനിച്ച അമ്മയ്ക്ക് നന്ദി. ലോകത്തെ ഏറ്റവും നല്ല അമ്മയാണ് നിങ്ങള്‍. ഒരിക്കലും നിങ്ങളെ ഞാന്‍ മറക്കില്ല. ആകാശത്ത് നിങ്ങള്‍ സന്തോഷവതിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്വര്‍ഗത്തില്‍ തന്നെ നിങ്ങള്‍ എത്തിച്ചേരണം. അവിടെ വച്ച് നമുക്ക് കണ്ടുമുട്ടാം. നല്ല കുട്ടിയാവാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. അങ്ങനെയായാല്‍ എനിക്കും സ്വര്‍ഗത്തില്‍ എത്താമല്ലോ'- ഡയറിയില്‍ പെണ്‍കുട്ടി കുറിച്ച വാക്കുകളാണിവ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT