വായ് തുറന്നുവച്ചു ഇര പിടിക്കുന്ന തിമിംഗലം 
World

ഇരയെ പിടിക്കാന്‍ ഭീമന്‍ തിമിംഗലം വായ് തുറന്നുവച്ചു; ചെന്നുവീണത് നൂറ് കണക്കിന് മീനുകള്‍- അപൂര്‍വ്വ വീഡിയോ 

പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വിസ്മയം ജനിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിമിംഗലം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചെറിയ ഭയം തോന്നാത്തവര്‍ ചുരുക്കമാണ്. 30 ആനയുടെ വലിപ്പമാണ് നീല തിമിംഗലത്തിന് എന്നെല്ലാമാണ് ചെറിയ ക്ലാസുകളില്‍ പറഞ്ഞ് പഠിച്ചത്. തിമിംഗലം ഇരയെ പിടിക്കുന്ന അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.

പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വിസ്മയം ജനിപ്പിക്കുന്നത്. ഇരയെ പിടിക്കാന്‍ വായ് തുറന്നുവെച്ചിരിക്കുന്ന ഭീമന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. വെള്ളത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

കുരുക്കാണ് എന്ന് അറിയാതെ മീനുകള്‍ കൂട്ടത്തോടെ തിമിംഗലത്തിന്റെ വായില്‍ വന്നുവീഴുകയാണ്. നിമിഷങ്ങള്‍ക്കകം ആവശ്യത്തിന് തീറ്റയായി എന്ന് തിരിച്ചറിയുന്ന തിമിംഗലം വായടച്ച് കടലിന്റെ അടിയിലേക്ക് ഊളിയിട്ട് അകലുന്നതാണ് വീഡിയോയുടെ അവസാനം. തായ്‌ലന്‍ഡ് കടലിടുക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT