കരോലിന്‍ ലിവീറ്റ് 
World

ട്രംപിന്റെ കണ്ണുരുട്ടല്‍ ഫലം കണ്ടു; കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ്

കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും പിന്നീട് 50 ശതമായി ഉയര്‍ത്തുകയും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

ബോഗോട്ട: ട്രംപ് ഭരണകൂടവുമായുള്ള ബലാബലത്തിനൊടുവില്‍ അമേരിക്കയില്‍നിന്നു തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ്. കുടിയേറ്റക്കാരെ തിരികെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊളംബിയയുടെ തീരുമാനം.

കാലതാമസമില്ലാതെ നാടുകടത്തിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും പ്രസിഡന്റ് ട്രംപിന്റെ എല്ലാ നിബന്ധനകളും കൊളംബിയ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവീറ്റ് വ്യക്തമാക്കി. കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും പിന്നീട് 50 ശതമായി ഉയര്‍ത്തുകയും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കൊളംബിയയുടെ പുതിയ തീരുമാനം വന്നതിനെത്തുടര്‍ന്ന് ഈ ഉത്തരവുകള്‍ ഒപ്പിടില്ലെന്ന് ലീവിറ്റ് പറഞ്ഞു.

കുടിയേറ്റക്കാരുമായി എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് കൊളംബിയ ലാന്‍ഡിങ് അനുമതി നിഷേധിച്ചിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT