അലാസ്കയിലെ പ്രിൻസ് വില്യം സൗണ്ടിന് പടിഞ്ഞാറ് ഭാഗത്തുള്ള മനോഹരമായ പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് വിറ്റിയർ. നഗരം എന്ന് കേൾക്കുമ്പോൾ വീടുകളും കടകളും മറ്റുമായി ഒരു വലിയൊരു പ്രദേശമായിരിക്കും നിങ്ങളുടെ ചിന്തയിൽ വരിക. എന്നാൽ വിറ്റിയർ എന്ന നഗരം ഉറങ്ങുന്നതും ഉണരുന്നതും ബെജിച്ച് ടവേഴ്‌സ് എന്ന 14 നില കെട്ടിടത്തിലാണ്. പൊലീസ് സ്റ്റേഷനും ആശുപത്രിയും സ്കൂളും ചന്തയും പള്ളിയുമടക്കെ വെണ്ടതെല്ലാം കെട്ടിടത്തിൽ സൗകര്യമാക്കിയിട്ടുണ്ട്.
അതികഠിനമായ കാലാവസ്ഥയിൽ ആളുകൾക്ക് സുരക്ഷിതമായി കെട്ടിടത്തിൽ കഴിയാമെന്നതാണ് ബെജിച്ച് ടവേഴ്‌സിന്റെ പ്രത്യേകത. ശൈത്യകാലത്ത് 60 മൈൽ വേഗതയിലാണ് ഇവിടെ കാറ്റടിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഇപ്പോഴത്തെ വിറ്റിയർ ഇരിക്കുന്ന പ്രദേശം വികസിപ്പിച്ചെടുത്തതാണ്. ഇത് ഒരു സൈനിക തുറമുഖവും യുഎസ് ആർമിയുടെ ലോജിസ്റ്റിക് ബേസും നിർമിക്കാനുള്ള സ്ഥലമായാണ് തെരഞ്ഞെടുത്തത്.
എന്നാല്‍ യുദ്ധാനന്തരം ഇവിടെ ഒരു വലിയ കെട്ടിടം നിർമിക്കാൻ യുഎസ് സൈന്യം പദ്ധതിയിട്ടു. 1964-ൽ ഈ പ്രദേശം സുനാമിയിൽ ഭാഗികമായി തകർന്നു. അന്ന് ഈ കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. അങ്ങനെ വിറ്റിയറിലെ പ്രധാന സ്ഥാപനങ്ങളുടെയും വാണിജ്യ സേവനങ്ങളുടെയും ആസ്ഥാനം ഉൾപ്പെടെ നിരവധി യൂണിറ്റുകളുള്ള പൊതു കെട്ടിടമായി ഇത് പതുക്കെ രൂപാന്തരപ്പെടുകയായിരുന്നു.
273 ആളുകളാണ് നിലവിൽ ഈ കെട്ടിടത്തിൽ താമസക്കാരായുള്ളത്. കരമാർഗം ഈ നഗരത്തിലേക്ക് എത്തിപ്പെടുക വളരെ പ്രയസമാണ്. കടൽ മാർഗം വിറ്റിയറിൽ എത്താം. അല്ലെങ്കിൽ പർവതങ്ങളിലൂടെ നീണ്ട ഒറ്റവരി തുരങ്കം കയറണം. എന്നാൽ അത് എപ്പോൾ വേണമെങ്കിലും അടയ്‌ക്കാം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates