Who is Khalil al-Hayya the Hamas Leader targeted by Israel?  wikimedia commons org
World

ദോഹ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യമിട്ട ഖലീൽ അൽ-ഹയ്യ ആരാണ്?

ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലക്ഷ്യം വച്ച നേതാവായ ഖലീൽ അൽ-ഹയ്യ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖലീൽ അൽ-ഹയ്യ ആരാണ്, അദ്ദേഹത്തിനെ ഉന്നമിട്ടതിന് കാരണം എന്താണ് ?

സമകാലിക മലയാളം ഡെസ്ക്

ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ അവർ ലക്ഷ്യമിട്ടത് പ്രധാനമായും ഹമാസിലെ പ്രധാന നേതാവായ ഖലിൽ അൽ-ഹയ്യയെ ആണ്. അൽ-ഹയ്യ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്താണ് അൽ-ഹയ്യയെ ഇസ്രായേൽ ലക്ഷ്യം വെക്കാൻ കാരണം. ആരാണ് അൽ-ഹയ്യ.

ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയെ, യഹ്‌യ സിൻവാർ എന്നിവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഹമാസ് നേതൃനിരയിൽ നിർണ്ണയാക സ്വാധീനമായി മാറിയ നേതാവണ് ഖലീൽ അൽ-ഹയ്യ.

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ യഹിയ സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഹമാസിനെ നയിച്ച അഞ്ചംഗ നേതൃത്വ കൗൺസിലിലെ ഭാഗമാണ് അദ്ദേഹം.ഹമാസ് പൊളിറ്റക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയർമാനായിരിന്നു. ചെയർമാന്റെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഗാസയിലെ വെടിനിർത്തൽ ചർച്ചകളിലെ പ്രധാനിയായി അദ്ദേഹം മാറി. ദോഹയിലെ ഗാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു.

ഗാസയിൽ 1960-ൽ ജനിച്ച അൽ-ഹയ്യ, 1987-ൽ ഹമാസ് ഇന്നത്തെ രൂപത്തിൽ ആയതു മുതൽ അതിന്റെ ഭാഗമാണ്. ഇസ്രയേൽ ആക്രമണങ്ങളിൽ മൂത്ത മകൻ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.

ഗാസ സിറ്റിയിലെ സെജൈയെ ക്വാർട്ടറിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ 2007-ൽ ഇസ്രയേലി വ്യോമാക്രമണം നടന്നു, അതിൽ അദ്ദേഹത്തിന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടു. 2014-ൽ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ, അൽ-ഹയ്യയുടെ മൂത്ത മകൻ ഒസാമയുടെ വീട് ബോംബാക്രമണത്തിൽ തകർന്നു,

ഒസാമയും ഭാര്യയും അവരുടെ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ആ ആക്രമണങ്ങൾ നടക്കുമ്പോൾ അൽ-ഹയ്യ അവിടെ ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്ക് മുമ്പ് ഗാസ വിട്ട അദ്ദേഹം ദോഹയിൽ സ്ഥിരതാമസമാക്കി, വിദേശത്ത് ഹമാസിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി മാറുകയും അറബ്, ഇസ്ലാമിക ലോകവുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

Doha Attack: Reports say that Khalil al-Hayya was the leader targeted in the Israeli attack in Doha. Who is Khalil al-Hayya and why was he targeted?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT