ടെഡ്രോസ് അദാനോം ഗെബ്രിയേസസ്  എക്‌സ്
World

എബോളയേക്കാൾ മാരകം, ടാൻസാനിയയിൽ മാർബർഗ് പടരുന്നു, ആശങ്ക

എബോളയോളം മാരകമായ വൈറസനാണ് മാര്‍ബര്‍ഗ്

Author : സമകാലിക മലയാളം ഡെസ്ക്

ഡൊഡൊമ: വടക്കന്‍ ടാന്‍സാനിയയില്‍ മാര്‍ബര്‍ഗ് രോഗം ബാധിച്ച് എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന.രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സമ്പര്‍ക്കപട്ടിക തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. ''രോഗ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ പറഞ്ഞു.

എബോളയോളം മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം നടക്കുക. രോഗബാധിതരായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം വഴി രോഗം പടരുന്നു. രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും മാര്‍ബര്‍ഗ് മാരകമായേക്കാം. പനി, പേശി വേദന, വയറിളക്കം, ഛര്‍ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. മാര്‍ബര്‍ഗിന് അംഗീകൃത വാക്‌സിനോ ചികിത്സയോ ഇല്ല.

സെപ്റ്റംബര്‍ 27 നാണ് റുവാണ്ടയതില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 66 പേരില്‍ 15 പേര്‍ മരിച്ചതായി റുവാണ്ടന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ആദ്യം രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ