കരോള്‍ ഗാനത്തിനിടെ യുവതിയുടെ മുടിയില്‍ തീ പടരുന്നു/ ഇന്‍സ്റ്റാഗ്രാം ചിത്രം 
World

കാമുകനൊപ്പം എല്ലാം മറന്ന് പാട്ടു പാടി, മുടിയില്‍ തീ പടര്‍ന്നത് അറിയാതെ യുവതി; പിന്നെ സംഭവിച്ചത് ( വീഡിയോ)

മണിക്കൂറുകള്‍ക്കകം അഞ്ചുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബദ്ധത്തില്‍ അപകടം സംഭവിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്മസ് കരോളിന് കാമുകനൊപ്പം പാട്ട് പാടുന്നതിനിടെ അബദ്ധവശാല്‍ യുവതിയുടെ മുടിയില്‍ തീ ആളിപ്പടരുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. മണിക്കൂറുകള്‍ക്കകം അഞ്ചുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

27 വയസുള്ള സോഫിയ കാമുകന്‍ അല്‍വാരോ സോളറിന് തൊട്ടടുത്തായി ഇരിക്കുകയാണ്. ഇരുവരും കരോള്‍ ഗാനം പാടുകയാണ്. വെളുത്ത വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്ക് സമീപം ഇരുന്നാണ് ഇരുവരും കരോള്‍ ഗാനം പാടുന്നത്.

ഇവര്‍ക്ക് പിന്നിലായി രണ്ട് മെഴുകുതിരികള്‍ കത്തിച്ചുവെച്ചിട്ടുണ്ട്. പാട്ടിനിടെ പിന്നിലേക്ക് ചാഞ്ഞ സോഫിയയുടെ മുടിയിലാണ് തീ ആളിപ്പടര്‍ന്നത്. ആദ്യം ഇത് മനസിലാക്കാതെ പാട്ടില്‍ മുഴുകി മുന്നോട്ടുപോകുകയാണ് ഇരുവരും. അതിനിടെയാണ് ഇത് ശ്രദ്ധയില്‍പ്പട്ടത്. ഉടന്‍ തന്നെ കാമുകന്‍ ഇരുന്ന സീറ്റില്‍ നിന്ന് ചാടി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഉടനെ തന്നെ കസേരയില്‍ നിന്ന് എഴുന്നേറ്റ യുവതി മുടിയില്‍ പടര്‍ന്ന തീ കെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ലണ്ടനില്‍ നിന്നുള്ളതാണ് വീഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT