From the video shared by the woman screen grab
World

വെള്ളത്തിനടിയില്‍ അനുചിത സ്പര്‍ശനം; സ്‌കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി-വിഡിയോ

ഹൈതം എം അബ്ദുല്‍ ഹമീദ് എന്ന ഫ്രീലാന്‍സ് ഇന്‍സ്ട്രക്ടര്‍ക്കെതിരെയാണ് മെഡിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: സ്‌കൂബാ ഡൈവിങ് പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദേശ വനിത. ഈജിപ്തിലെ ഹുര്‍ഘദയില്‍ മെഡിന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹൈതം എം അബ്ദുല്‍ ഹമീദ് എന്ന ഫ്രീലാന്‍സ് ഇന്‍സ്ട്രക്ടര്‍ക്കെതിരെയാണ് മെഡിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നതിന്റെ വി്ഡിയോയും തെളിവായി പുറത്തുവിട്ടിട്ടുണ്ട്. പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഇന്‍സ്ട്രക്ടര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സാധാരണ ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കാറുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായുള്ള സ്പര്‍ശനമായിരുന്നില്ല അതെന്നാണ് യുവതി പറയുന്നത്.

അനാവശ്യ സ്പര്‍ശനത്തെത്തുടര്‍ന്ന് മെഡിന്‍ അയാളുടെ കൈ തട്ടിമാറ്റുന്നത് വിഡിയോയിലുണ്ട്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ഒരു വലിയ പവര്‍ ഡൈനാമിക് ഉണ്ട്. ഡൈവിങ് നിയന്ത്രിക്കുന്നത് ഇന്‍സ്ട്രക്ടറാണ്. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാന്‍ ഭയപ്പെടും. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍ പ്രതികരിക്കാനും ഡൈവിങ് പാതിവഴിയില്‍ അവസാനിപ്പിക്കാനും മടിക്കരുതെന്നും എന്നും മെഡിന്‍ കുറിച്ചു. സോളോ ട്രാവലര്‍മാര്‍ ഇത്തരം പരിശീലനങ്ങള്‍ക്ക് പോകുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും മെഡിന്‍ പറയുന്നു.

Woman accuses scuba diving instructor of inappropriate touching underwater - video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂറുമാറിയ എഎപി എംപിമാരെ അയോഗ്യരാക്കണം'; പഞ്ചാബ് മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് രാഷ്ട്രപതി

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പല്ലുതേക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'ഇപ്പോൾ പേ‌ടിയാ സാറേ, ഇതുപോലെ ഇനി ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല'; 'ദൃശ്യം 3' ടീസർ

ആശുപത്രികളുടെ ഹോട്ട്‌സ്പോട്ട് മാപ്പിങ്, ആന്റിവെനം സൗകര്യം പിഎച്ച്‌സികളിലേക്കും; പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി

SCROLL FOR NEXT