ഇന്തോനേഷ്യയില്‍ വീണ്ടും ഞെട്ടിച്ച് ഒരു സ്ത്രീയെ കൂടി പെരുമ്പാമ്പ് വിഴുങ്ങി പ്രതീകാത്മക ചിത്രം
World

കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങി, യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്തോനേഷ്യയില്‍ വീണ്ടും ഞെട്ടിച്ച് ഒരു സ്ത്രീയെ കൂടി പെരുമ്പാമ്പ് വിഴുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഞെട്ടിച്ച് ഒരു സ്ത്രീയെ കൂടി പെരുമ്പാമ്പ് വിഴുങ്ങി.കാണാതായ യുവതിയ അന്വേഷിക്കുന്നതിനിടെ പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പാമ്പിനെ കൊന്ന് വയറുകീറി പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദാരുണ സംഭവമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മധ്യ ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസി പ്രവിശ്യയിലാണ് സംഭവം. അസുഖബാധിതയായ കുട്ടിക്ക് മരുന്ന് വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ 36 കാരിയായ സിറിയത്തിനെയാണ് പാമ്പ് വിഴുങ്ങിയത്. മരുന്ന് വാങ്ങാന്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതിരുന്നതോടെ യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

തുടര്‍ന്ന് അവരുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ ഭര്‍ത്താവ് യുവതിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെ 10 മീറ്റര്‍ അകലെ ഒരു പാമ്പിനെ കണ്ടു.

പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ഗ്രാമവാസികളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് പെരുമ്പാമ്പിനെ കൊന്ന് വയറുകീറിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും