റെയിന്‍ ഗോര്‍ഡോണ്‍ ബ്രീഫ് കെയ്‌സിനൊപ്പം 
World

'പിരിയാനാവുന്നില്ല പൊന്നേ !'; ബ്രീഫ് കെയ്‌സിനെ വിവാഹം കഴിച്ച് 24 കാരി, അമ്പരപ്പ്

ഗിഡിയോണുമായി പ്രണയത്തിലായ റെയിന്‍ ഗോര്‍ഡോണ്‍, ഈ വര്‍ഷം ജൂണിലാണ് വിവാഹം കഴിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ : സ്വവര്‍ഗ വിവാഹങ്ങളൊക്കെ ഇപ്പോള്‍ പുതുമയുള്ള വാര്‍ത്തകളൊന്നുമല്ല. എന്നാല്‍ റഷ്യക്കാരിയായ ഒരു 24 കാരിയുടെ വിവാഹ വാര്‍ത്തയാണ് ഏറെ അമ്പരപ്പുളവാക്കുന്നത്. റെയിന്‍ ഗോര്‍ഡോണ്‍ എന്ന റഷ്യന്‍ സുന്ദരി കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത് ഒരു ബ്രീഫ് കെയ്‌സിനെയാണ്. 

ഈ ബ്രീഫ് കെയ്‌സ് വെറുമൊരു വസ്തുവല്ല, മറിച്ച് തന്റെ ഭര്‍ത്താവും കാമുകനുമാണെന്നാണ് യുവതിയുടെ പക്ഷം. 2015 ലാണ് ഒരു ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ വെച്ച് യാദൃശ്ചികമായി റെയിന്‍ ഗോര്‍ഡോണ്‍ ബ്രീഫ് കെയ്‌സ് കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഇഷ്ടമായ ബ്രീഫ് കെയ്‌സ് ഇവര്‍ സ്വന്തമാക്കി. 

പിന്നീട് പിരിയാനാവാത്ത വിധം ബ്രീഫ്‌കെയ്‌സുമായി റെയിന്‍ അടുക്കുകയായിരുന്നു. ഇതോടെ ബ്രീഫ് കെയ്‌സിന് ഗിഡിയോണ്‍ എന്ന പേരും റെയിന്‍ ഇട്ടു. ഗിഡിയോണുമായി പ്രണയത്തിലായ റെയിന്‍ ഗോര്‍ഡോണ്‍, ഈ വര്‍ഷം ജൂണിലാണ് ബ്രീഫ് കെയ്‌സിനെ വിവാഹം കഴിക്കുന്നത്. 

ഇത് കേവലമൊരു വസ്തുവല്ലെന്നും, ബ്രീഫ് കെയ്‌സുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും ഗോര്‍ഡോണ്‍ പറയുന്നു. താന്‍ പറയുന്നത് ഗിഡിയോണും തിരിച്ചും കേള്‍ക്കാറുണ്ട്. ഗിഡിയോണ്‍ തനിക്ക് വെറുമൊരു പങ്കാളി മാത്രമല്ല, ഭര്‍ത്താവും സുഹൃത്തും രക്ഷാധികാരിയുമാണെന്നും റെയിന്‍ ഗോര്‍ഡോണ്‍ പറയുന്നു. 

പുരുഷന്മാരുമായി തനിക്ക് മുമ്പ് ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഗിഡിയോണുമായുള്ള പ്രണയബന്ധം അവരുമായി പങ്കിടാന്‍ ആയിട്ടില്ലെന്ന് റെയിന്‍ ഗോര്‍ഡോണ്‍ പറയുന്നു. അചേതന വസ്തുക്കളുമായി അടുപ്പമുണ്ടാകുന്ന ഒബ്‌ജെക്ടോഫീലിയ എന്ന മാനസികാവസ്ഥയാണ് റെയിന്‍ ഗോര്‍ഡോണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം