പ്രതീകാത്മക ചിത്രം 
World

ഒന്നര ലക്ഷത്തിന്റെ ഐഫോൺ ഓർഡർ ചെയ്തു; യുവതിക്ക് കിട്ടിയത് അലക്കു സോപ്പ്! 

ഒന്നര ലക്ഷത്തിന്റെ ഐഫോൺ ഓർഡർ ചെയ്തു; യുവതിക്ക് കിട്ടിയത് അലക്കു സോപ്പ്! 

Author : സമകാലിക മലയാളം ഡെസ്ക്

ൺലൈൻ വഴി ഫോണുകൾ ഓർ‍ഡർ ചെയ്യുമ്പോൾ പലരും കബളിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ ഐഫോൺ ഓർഡർ ചെയ്ത യുവതിയ്ക്ക് കിട്ടിയത് അലക്ക് സോപ്പ്! 

ബ്രിട്ടനിൽ നിന്നുള്ള ഒരു യുവതിക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. ആപ്പിളിന്റെ ഏറ്റവും വില കൂടിയ സ്‌മാർട് ഫോണുകളിൽ ഒന്നായ ഐഫോൺ 13 പ്രോ മാക്സ് ആണ് യുവതി ഓർഡർ ചെയ്തത്. ഒന്നര ലക്ഷത്തിന്റെ ഫോണി പകരം വീട്ടിലെത്തിയതോ കേവലം ഒരു ഡോളറിന്റെ അലക്കു സോപ്പും. 

ഖൗല ലഫയ്‌ലി എന്ന യുവതിയാണ് പ്രാദേശിക കാരിയർ വഴി ഐഫോൺ 13 പ്രോ മാക്‌സിന് ഓർഡർ ചെയ്‌തത്. എന്നാൽ, യുവതി ഓർഡർ ചെയ്ത ഐഫോൺ 13 പ്രോ മാക്സിന് പകരം വീട്ടിലെത്തിയത് 1 ഡോളർ വിലയുള്ള സോപ്പ് ആണ്. ആപ്പിൾ ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച് ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്. സ്കൈ മൊബൈൽ വഴിയാണ് ഹാൻഡ്സെറ്റ് വാങ്ങിയത്. 

തട്ടിപ്പിനെതിരെ യുവതി സ്കൈ മൊബൈലിൽ പരാതി നൽകി. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചു. എന്നാൽ ബന്ധപ്പെട്ടവർ ഇതുവരെ ഒരു അപ്‌ഡേറ്റും നൽകാത്തതിനാൽ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT