പ്രതീകാത്മക ചിത്രം 
World

'എന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു'; എട്ടുവര്‍ഷം പ്രണയിച്ച കാമുകനെതിരെ യുവതി കോടതിയില്‍

സാംബിയയില്‍ കല്യാണം കഴിക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറുന്ന കാമുകനെതിരെ കോടതിയില്‍ പരാതി നല്‍കി  26കാരി

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് മുന്‍പ് വര്‍ഷങ്ങളോളം പ്രണയിക്കുന്നവരുണ്ട്. ചിലര്‍ പ്രണയിച്ച് ഉടന്‍ തന്നെ വിവാഹിതരാകുന്നു. പ്രണയിക്കുന്നവരുടെ ഇടയില്‍ വിവാഹത്തിന് കൃത്യമായി സമയവും സന്ദര്‍ഭവും നിശ്ചയിക്കുക ദുഷ്‌കരമാണ്. 

സാംബിയയില്‍ കല്യാണം കഴിക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറുന്ന കാമുകനെതിരെ കോടതിയില്‍ പരാതി നല്‍കി  26കാരി. പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ തന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു എന്നതാണ് ജെര്‍ട്രൂഡ് എന്‍ഗോമയുടെ പരാതി. എട്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്.

വിവാഹാഭ്യര്‍ത്ഥനയുടെ കാര്യം വരുമ്പോള്‍ കാമുകനായ ഹെര്‍ബര്‍ട്ട് സാലാലികി പിന്നോട്ടുപോകുന്നതാണ് 26കാരിയെ ചൊടിപ്പിച്ചത്. കല്യാണ കാര്യം പറയുമ്പോള്‍ ഭാവിയില്‍ നടത്താം എന്ന് പറയുന്നതല്ലാതെ, കൃത്യമായ സമയം പറയുന്നില്ല എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. കല്യാണത്തില്‍ നിന്ന് യുവാവ് ഒഴിഞ്ഞുമാറുന്നതില്‍ അസ്വസ്ഥയായതിനെ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. സ്ത്രീധനമായി ലഭിച്ച പണം കാമുകനാണ് കൈകാര്യം ചെയ്തതെന്നും യുവതി പരാതിയില്‍ ഉന്നയിക്കുന്നു. പരസ്പരം ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ കോടതി നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'