ഹെയ്‌സിയ 
World

ഇറച്ചി തൊണ്ടയിൽ കുടുങ്ങി, എടുക്കുന്നതിനിടെ ബ്രഷും വിഴുങ്ങി; 3 മണിക്കൂർ പരിശ്രമം, മരണത്തെ മുഖാമുഖം കണ്ട് 21കാരി

സർജിക്കൽ ട്വൈനാണ് ഉപയോ​ഗിച്ചാണ് ബ്രഷ് പുറത്തെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: തൊണ്ടയിൽ കുടുങ്ങിയ ഇറച്ചി കഷ്‌ണം എടുക്കുന്നതിനിടെ ബ്രഷും വിഴുങ്ങി. സ്‌പെയിനിലാണ് ഈ വിചിത്ര സംഭവം. മൂന്ന് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് 21കാരിയായ ഹെയ്‌സിയ വിഴുങ്ങിയ ടൂത്ത് ബ്രഷ് ഡോക്‌ടർമാർ പുറത്തെടുത്തത്. ബ്രഷ് പുറത്തെടുക്കാൻ ശസ്‌ത്രക്രിയയ്‌ക്ക് പകരം സർജിക്കൽ ട്വൈനാണ് ഉപയോ​ഗിച്ചത്. 

കഴിക്കുന്നതിനിടെ ഹെയ്‌സിയയുടെ തൊണ്ടയിൽ ഇറച്ചിക്കഷ്‌ണം കുടുങ്ങുകയായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതോടെ കയ്യിൽ കിട്ടിയ ടൂത്ത്ബ്രഷ് കൊണ്ട് തൊണ്ടയിൽ കുടുങ്ങിയ ഇറച്ചിക്കഷ്‌ണം എടുക്കാൻ ശ്രമിച്ചു. ഇറച്ചിക്കൊപ്പം ബ്രഷും ഉള്ളിൽ പോയി. ഉടൻ ഹെയ്‌സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ താൻ ബ്രഷ് വിഴുങ്ങി എന്ന് പറഞ്ഞപ്പോൾ ഡോക്ടർമാർ വിശ്വസിച്ചിരുന്നില്ലെന്നും ഹോയ്‌ഡിയ പറയുന്നു. തനിക്ക് വേദന ഒന്നും അനുഭവപ്പെട്ടിരുന്നില്ല. എക്‌സ്‌റേ എടുത്തപ്പോഴാണ് ഡോക്ടർമാർ വിശ്വസിച്ചത്. ശ്വാസമെടുക്കാൻ കഴിയാതെ വന്നപ്പോൾ എന്താണ് ചെയ്‌തതെന്ന് തനിക്ക് ഓർമ്മയില്ലെന്നും വീണ്ടും ശ്വാസം വീണപ്പോൾ വിശ്വസിക്കാൻ കഴി‍ഞ്ഞില്ലെന്നും ഹെയ്‌സിയ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !