പ്രതീകാത്മക ചിത്രം 
World

കോണ്ടത്തിൽ 'മുളകെണ്ണ' തേച്ചു; കൂട്ടുകാരിയേയും പ്രേമിച്ച കാമുകന് എട്ടിന്റെ പണി; യുവതിയുടെ 'എരിവുള്ള' പ്രതികാരം!

അടുത്ത കാലത്താണ് അ​ഗസ്ത കാമുകൻ തന്റെ അടുത്ത സുഹൃത്തിനെയും പ്രണയിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: തന്നെയും ഒപ്പം തന്റെ കൂട്ടുകാരിയേയും പ്രണയിക്കുന്നുവെന്ന് മനസിലാക്കിയ യുവതി കാമുകനോട് പ്രതികാരം തീർത്തത് വ്യത്യസ്ത വഴിയിലൂടെ. അമേരിക്കയിലെ ടെക്സസിലാണു സംഭവം. കോണ്ടത്തിൽ മളകെണ്ണ ഒഴിച്ചാണ് യുവതി പ്രതികാരം തീർത്തത്! കാമുകനറിയാതെ കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് വഴി ഇൻജെക്ട് ചെയ്യുകയായിരുന്നു യുവതി. 

29 വയസുകാരിയായ അഗസ്ത എന്ന യുവതിയാണ് കാമുകനോട് വ്യത്യസ്തമായി പ്രതികാരം തീർത്തത്. രണ്ട് വർഷം മുൻപാണ് ചോക്ലേറ്റ് ബിസിനസ് നടത്തുന്ന യുവാവുമായി അ​ഗസ്ത പ്രണയത്തിലാകുന്നത്. 

അടുത്ത കാലത്താണ് അ​ഗസ്ത കാമുകൻ തന്റെ അടുത്ത സുഹൃത്തിനെയും പ്രണയിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യ സന്ദേശങ്ങൾ അഗസ്ത കണ്ടെത്തി. എങ്ങനെയെങ്കിലും കാമുകനിട്ടൊരു പണികൊടുക്കണമെന്ന ചിന്തയിൽ നിന്നാണു മുളകെണ്ണ പ്രയോഗം.

യുവാവിന്റെ കാറിൽ നിന്ന് കോണ്ടം ലഭിച്ചതോടെയാണ് യുവതിക്കു സംശയം തോന്നിയത്. ചോദിച്ചപ്പോൾ കളയാൻ മറന്നു പോയെന്നായിരുന്നു മറുപടി. തുടർന്ന് യുവാവിന്റെ ഫോൺ അഗസ്ത പരിശോധിച്ചു. അഞ്ച് വർഷത്തോളം തനിക്കു പരിചയമുള്ള സുഹൃത്തുമായുള്ള യുവാവിന്റെ ചാറ്റുകൾ അങ്ങനെയാണ് അ​ഗസ്ത കണ്ടെത്തിയത്.

കോണ്ടത്തിൽ മുളകെണ്ണ തേച്ചത് ആദ്യം കാമുകന് മനസിലായില്ല. താൻ പുതിയതായി വാങ്ങിയ ജെല്‍ മൂലമാണ് തനിക്ക് നീറുന്നതെന്ന് കാമുകൻ ആദ്യം കരുതി. വിവരം അഗസ്തയോട് പറഞ്ഞു. നീറ്റലെടുക്കുന്ന സ്വകാര്യ ഭാഗത്ത് ഐസ് വച്ചുതരാമെന്ന് പറഞ്ഞ അഗസ്ത അപ്പോഴും മുളകെണ്ണ പുരട്ടിയ ഐസ് വച്ചുകൊടുത്ത് വീണ്ടും പ്രതികാരം വീട്ടി. 

പിന്നാലെയാണ് കാമുകന് കാര്യം മനസിലായത്. യുവതിയോട് മാപ്പ് പറഞ്ഞ് കാമുകൻ സ്ഥലം കാലിയാക്കി. തന്റെ സുഹൃത്തിനോട് ഇനിയൊരിക്കലും ക്ഷമിക്കാനാകില്ലെന്ന് അ​ഗസ്ത പറയുന്നു. എന്നാൽ കാമുകന് ഒരു അവസരം കൂടി നൽകാൻ തയാറാണെന്നും യുവതി വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT