ഷി ജിൻപിങും ട്രംപും  എപി
World

ഒരു പതിറ്റാണ്ടിന് ശേഷം ഷി ജിൻപിങ് അമേരിക്കയിൽ; വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്, നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്

ജിന്‍പിങിന് സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് അമേരിക്ക നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അമേരിക്കയില്‍. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുന്നത്. വാഷിങ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ ഷി ജിന്‍പിങിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും സംഘത്തെയും സ്വീകരിച്ചത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷി ജിന്‍പിങ്ങ് അമേരിക്കയിലെത്തിയത്. ജിന്‍പിങിന് സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് അമേരിക്ക നല്‍കിയത്. ചൈനീസ് നേതാവിനോടുള്ള ആദരസൂചകമായിട്ടാണ് ട്രംപ് തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ യുഎസ് സന്ദര്‍ശനം.

ജിൻപിങിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ട്രംപ്

ചൈനീസ് പ്രസിഡന്റിന്റെ സംഘത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ പെങ് ലിയുവാന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും സിപിസി കേന്ദ്ര കമ്മിറ്റിയുടെ ജനറല്‍ ഓഫിസ് ഡയറക്ടറുമായ കായ് ക്വി, സിപിസി കേന്ദ്ര കമ്മിറ്റി പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവരാണുള്ളത്.

ഇറാന്‍ യുദ്ധം, തായ്വാന്‍ വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാരതീരുവകള്‍ തുടങ്ങിയവ യുഎസ്- ചൈന പ്രസിഡന്റുമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയാകും. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന അമേരിക്ക-ചൈന വ്യാപാരക്കരാര്‍ നീട്ടുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കും. വൈറ്റ് ഹൗസില്‍ ചൈനീസ് പ്രസിഡന്റിന് ട്രംപ് ഔദ്യോഗിക വിരുന്ന് നല്‍കുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ട്രംപ് ചൈന സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷം ആറുമാസത്തിനുള്ളില്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച യുഎസ്- ചൈന ബന്ധത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Xi Jinping arrives in US for state visit, gets rare tarmac welcome from Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി: അറ്റോർണി ജനറലിന്റെ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ

'മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളാണ് എന്ന താരതമ്യപ്പെടുത്തലാണ് ഏറ്റവും വലിയ പേടി'; തേജലക്ഷ്മി

സ്റ്റിയറിങ്ങിൽനിന്ന് കൈവിട്ടാൽ നിമിഷങ്ങൾക്കകം അലർട്ട്; ഡ്രൈവറുടെ ഉറക്കം കെടുത്താൻ പാലക്കാട് ഐഐടിയുടെ 'മാജിക് ടച്ച്'!