ലോകത്തെ പ്രമുഖ വീഡിയോ പ്ലാറ്റ് ഫോമായ യൂട്യൂബ് പണിമുടക്കിയതായി ഉപയോക്കാക്കള്‍ 
World

പണിമുടക്കി യൂട്യൂബ്; മണിക്കൂറുകളോളം നിശ്ചലം

ഒരു മണിക്കൂറിന് ശേഷം ഹോം പേജ് പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യൂ ട്യൂബ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ വീഡിയോ പ്ലാറ്റ് ഫോമായ യൂട്യൂബ് പണിമുടക്കിയതായി ഉപയോക്കാക്കള്‍. ഹോം പേജ് ലോഡ് ചെയ്യാനാവുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഒരു മണിക്കൂറിന് ശേഷം ഹോം പേജ് പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യൂ ട്യൂബ് അറിയിച്ചു. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് യൂട്യൂബ് ഹോംപേജ്, യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ ഏറെ നേരം നിശ്ചലമായി.

ഇന്ത്യ, അമേരിക്ക ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ ഈ പ്രതിസന്ധി അനുഭവപ്പെട്ടു. ഹോം പേജ് ലോഡ് ചെയ്യാനാവാതെ വന്നതോടെ ആളുകള്‍ക്ക് യുട്യൂബ് വഴി വിഡിയോ ലഭ്യമാകാത്ത സ്ഥിതി ഉണ്ടായി. യുഎസില്‍ മാത്രം ഏകദേശം 2,83,490 പേര്‍ക്ക് യൂട്യൂബ് ലഭ്യമായിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് യൂട്യൂബ്.

'സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന യൂട്യൂബ് ഹോംപേജ്, യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ് എന്നിവയുള്‍പ്പെടെയുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത് തടസ്സപ്പെട്ടു. നിലവില്‍ ഹോംപേജ് പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്, എങ്കിലും പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്.' യൂട്യൂബ് അറിയിച്ചു.

YouTube down? Users report disruptions on video platform

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'