സീബ്രാക്കൂട്ടത്തില്‍ ഒന്നിനെ ലക്ഷ്യമിട്ട് ചാടുന്ന സിംഹത്തിന്റെ ദൃശ്യം 
World

പതിയിരുന്ന സിംഹം സീബ്രാക്കൂട്ടത്തില്‍ ഒന്നിനെ ലക്ഷ്യമിട്ടു, ഒടുവില്‍- വീഡിയോ 

തുറസായ പ്രദേശത്ത് കൂട്ടമായെത്തിയ സീബ്രകളെ കണ്ട് കുറ്റിക്കാടിന് മറവില്‍ സിംഹം പതിയിരിക്കുന്നത് വീഡിയോയുടെ തുടക്കത്തില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ര പിടിക്കാന്‍ പതിയിരുന്ന സിംഹത്തെ പാഞ്ഞെത്തിയ സീബ്രാക്കൂട്ടം ചവിട്ടി ഞെരിക്കുന്ന വീഡിയോ വൈറലാകുന്നു. ടാന്‍സാനിയയിലെ സെരങ്കറ്റി ദേശീയോദ്യാനത്തില്‍ നിന്നും പുറത്തു വരുന്നത്. 

തുറസായ പ്രദേശത്ത് കൂട്ടമായെത്തിയ സീബ്രകളെ കണ്ട് കുറ്റിക്കാടിന് മറവില്‍ സിംഹം പതിയിരിക്കുന്നത് വിഡിയോയുടെ തുടക്കത്തില്‍ കാണാം. സമീപത്ത് വരുന്ന സീബ്രയെ പിടികൂടാന്‍ തയാറെടുത്തിരുന്ന സിംഹം ഒന്നിന്റെ മേലെ ചാടി വീഴാന്‍ മുന്നോട്ടാഞ്ഞു. എന്നാല്‍ പിടി കിട്ടിയില്ലെന്നു മാത്രമല്ല നൂറുകണക്കിന് സീബ്രകള്‍ അതിവേഗത്തില്‍ പാഞ്ഞു പോകുന്നതിനിടയില്‍ സിംഹം അവയ്ക്കിടയില്‍ പെട്ടു പോവുകയായിരുന്നു.

സീബ്രകളുടെ കാലുകള്‍ക്കിടയില്‍പ്പെട്ട സിംഹം തെറിച്ചു വീഴുന്നതും ദൃശ്യത്തിലുണ്ട്. എന്നാല്‍ ഈ സിംഹത്തിന് പുറമേ മറ്റു ചില സിംഹങ്ങളും സീബ്രകളെ പിടികൂടാനായി അതേ പദേശത്ത് നിലയുറപ്പിച്ചിരുന്നു. സീബ്രാക്കൂട്ടം ഓടി നീങ്ങിയതിന് പിന്നാലെ സിംഹക്കൂട്ടം ചേര്‍ന്ന് രണ്ട് സീബ്രകളെ പിടികൂടുകയും ചെയ്തു.  പിടികൂടിയ സീബ്രകളില്‍ ഒന്നിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍