'ഇന്ന് നീ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തക്കവണ്ണം വളർന്നു വലുതായിരിക്കുന്നു'; അനിയന്റെ വിവാഹദിനത്തിൽ കുറിപ്പുമായി സ്വാസിക

'സത്യം പറഞ്ഞാൽ, നിന്റെ മനോഹരമായ ഈ മാറ്റം ഉൾക്കൊള്ളാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്'.
Swaswika
Swaswikaഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ച് നടി സ്വാസിക വിജയ്. തന്റെ സഹോദരൻ ആകാശിന്റെ വിവാഹ വിശേഷങ്ങളാണ് സ്വാസിക പങ്കുവച്ചിരിക്കുന്നത്. സം​ഗീത് നൈറ്റും പ്രീ വെഡ്ഡിങ് പാർട്ടിയുമൊക്കെയായി അതി​ഗംഭീരമാക്കി വിവാഹം. അപർണയെ ആണ് ആകാശ് താലി ചാർത്തിയത്. വിവാഹാഘോഷ ചിത്രങ്ങളും സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

"എപ്പോഴും എന്നോട് വഴക്കടിച്ചു കൊണ്ടിരുന്ന എന്റെ കുഞ്ഞനിയൻ. ഒന്നും അറിയാത്ത, ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ഇനിയുമേറെ വളരാനുള്ള ഒരു കൊച്ചുപയ്യനായിട്ടാണ് നിന്നെ ഞാനെപ്പോഴും കണ്ടിട്ടുള്ളത്. എന്നാലിന്ന് നീ ഒരു കുടുംബസ്ഥന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തക്കവണ്ണം വളർന്നു വലുതായിരിക്കുന്നു.

സത്യം പറഞ്ഞാൽ, നിന്റെ മനോഹരമായ ഈ മാറ്റം ഉൾക്കൊള്ളാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും എല്ലാത്തിലുമുപരിയായി ഉത്തരവാദിത്വ ബോധവും സന്തോഷവുമുള്ള ഒരു മനുഷ്യനായി നീ മാറുന്നതും, നിങ്ങൾ രണ്ടു പേരും ചേർന്ന് മനോഹരമായൊരു ജീവിതം കെട്ടിപ്പടുക്കുന്നതു കാണാനാണ് ഞാനേറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത്.

നിങ്ങൾ രണ്ടു പേർക്കും സ്നേഹവും സന്തോഷവും ഒത്തൊരുമയും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. എന്റെ പ്രിയപ്പെട്ട അനിയന് വിവാഹമം​ഗളാശംസകൾ".- സ്വാസിക കുറിച്ചു. യുകെയിലാണ് ആകാശ് ജോലി ചെയ്യുന്നത്.

Swaswika
വന്ന വഴി മറന്നുവെന്ന് ചാക്കോച്ചന്‍; അങ്ങനൊരു ചീത്തപ്പേര് തനിക്കുണ്ടെന്ന് നസ്‌ലെന്‍; ഉന്നം വച്ചത് ഗിരീഷ് എഡിയെ?
Swaswika
'അമൽ നീരദിന്റെ ബലഹീനത അതാണ്, കഴിവതും ആ സമയത്ത് ബാക്കി കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല'; ജ്യോതിർമയി പറയുന്നു
Swaswika
'ലിവിങ് ടു​ഗെതർ മതിയായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല'; വിവാഹമോചന അഭ്യൂഹങ്ങളിൽ രമ്യ കൃഷ്ണൻ
Summary

Swaswika share her brother wedding photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nelson
Naslen and Kunchacko Boban, Girish AD
Jyothirmayi, Amal Neerad
Ramya Krishnan, Krishna Vamsi
X

FOLLOW US

ON GOOGLE DISCOVER