വന്ന വഴി മറന്നുവെന്ന് ചാക്കോച്ചന്‍; അങ്ങനൊരു ചീത്തപ്പേര് തനിക്കുണ്ടെന്ന് നസ്‌ലെന്‍; ഉന്നം വച്ചത് ഗിരീഷ് എഡിയെ?

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
Naslen and Kunchacko Boban, Girish AD
Naslen and Kunchacko Boban, Girish AD
Updated on: 
1 min read

മലയാള സിനിമയിലെ യുവനടന്മാരില്‍ മുന്‍നിരക്കാരനാണ് നസ്‌ലെന്‍. ഭാവി സൂപ്പര്‍ താരമെന്നാണ് ഇതിനോടകം തന്നെ നസ്‌ലെന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഭിനയം കൊണ്ടും ബോക്‌സ് ഓഫീസ് വിജയങ്ങള്‍ കൊണ്ടും തന്റെ സമകാലികരെ ബഹുദൂരം പിന്നിലാക്കുകയാണ് നസ്‌ലെന്‍. മലയാളത്തില്‍ മിന്നും പ്രകടനങ്ങള്‍ തുടരെ സീനിലൂടെ തമിഴിലും ഗ്രാന്റ് എന്‍ട്രി നടത്തിയിരിക്കുകയാണ് നസ്‌ലെന്‍. സൂര്യയുടെ വില്ലനായെത്തി തമിഴ് അരങ്ങേറ്റത്തിലും കയ്യടി നേടുകയാണ് നസ്ലെന്‍.

ബാലതാരമായി കടന്നു വന്ന് സഹനടനായി കയ്യടി നേടിയ ശേഷമാണ് നസ്‌ലെന്‍ നായകനാകുന്നത്. ഗിരീഷ് എഡി ഒരുക്കിയ പ്രേമലുവിന്റെ പാന്‍ ഇന്ത്യന്‍ വിജയമാണ് നസ്‌ലെനെ താരമാക്കുന്നത്. പിന്നാലെ വന്ന ആലപ്പുഴ ജിംഖാനയിലും മോളിവുഡ് ടൈംസിലും തന്നിലെ നടനെ അടയാളപ്പെടുത്താന്‍ നസ്‌ലെന് സാധിച്ചു. ഇപ്പോഴിതാ സൂര്യയ്ക്ക് ഒപ്പത്തിനൊപ്പം നിന്ന് തകര്‍ത്താടുന്ന നസ്‌ലെനെയാണ് സീനില്‍ കണ്ടത്. ഭാവി നസ് ലെന്‍ ഭരിക്കുമെമ്പ് ഇപ്പോള്‍ തന്നെ സിനിമാലോകം പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇതിനിടെ വിമര്‍ശനങ്ങളും നസ്‌ലെന് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ടു വന്ന, താരമാക്കിയ ഗിരീഷ് എഡിയുടെ പ്രേമലു 2 മുടങ്ങാന്‍ കാരണം നസ്‌ലെന്റെ നോ ആണെന്നായിരുന്നു വിമര്‍ശനം. ഗിരീഷ് എഡിയുടെ ചില പ്രതികരണങ്ങളും നസ്ലെനെതിരെയുള്ള ഒളിയമ്പുകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പിന്നാലെ നസ്‌ലെനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരെത്തി. അതേസമയം, ആ വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ സീനിലൂടെ കയ്യടിപ്പിക്കാന്‍ നസ്‌ലെന് സാധിച്ചു.

ഇതിനിടെ പുതിയ ചിത്രം ബാച്ചിലര്‍ പാര്‍ട്ട് ദ്യുവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലെ നസ്‌ലെന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. നസ്‌ലെന്റെ പരാമര്‍ശം ഗിരീഷ് എഡിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ വായിക്കുന്നത്. അഭിമുഖത്തിനിടെ നസ്‌ലെനെ താന്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സമയത്തും ഇന്റര്‍വ്യു ചെയ്തിരുന്നുവെന്ന് അവതാരക ഓര്‍മപ്പിച്ചിരുന്നു. എന്നാല്‍ താന്‍ അത് ഓര്‍ക്കുന്നില്ലെന്ന് നസ്‌ലെന്‍ പറഞ്ഞു.

ഇതോടെ തൊട്ടടുത്തിരുന്ന കുഞ്ചാക്കോ ബോബന്‍ വന്ന വഴിയൊക്കെ മറന്നുവെന്ന് തമാശയായി പറയുകയായിരുന്നു. പൊട്ടിച്ചിരിച്ചു കൊണ്ട് അങ്ങനെ പറയല്ലേ, ആ ചീത്തപ്പേര് ഓള്‍റെഡി ഉണ്ടെന്നായിരുന്നു നസ്‌ലെന്‍ പറഞ്ഞത്. ഇതിലൂടെ നസ്‌ലെന്‍ പരാമര്‍ശിച്ചത് ഗിരീഷ് എഡി-പ്രേമലു 2 വിവാദമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തപ്പെടുന്നത്. പിന്നാലെ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Naslen and Kunchacko Boban, Girish AD
'അമൽ നീരദിന്റെ ബലഹീനത അതാണ്, കഴിവതും ആ സമയത്ത് ബാക്കി കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല'; ജ്യോതിർമയി പറയുന്നു
Naslen and Kunchacko Boban, Girish AD
'ലിവിങ് ടു​ഗെതർ മതിയായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല'; വിവാഹമോചന അഭ്യൂഹങ്ങളിൽ രമ്യ കൃഷ്ണൻ
Naslen and Kunchacko Boban, Girish AD
മോഹൻലാലിനും ദുൽഖറിനു ശേഷം 'ഒടിയ'നായി പൃഥ്വിരാജ്, ഒപ്പം മ‍ഞ്ജുവും; രാഹുൽ സദാശിവൻ ചിത്രം പാക്കപ്പ് ആയി
Summary

Naslen jokes about being called ungrateful to Kunchacko Boban. Social media connects it to Girish AD and Premalu 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER