സെലന്‍സ്‌കി/ ട്വിറ്റർ 
World

ബോംബുകളും മിസൈലുകളും പരാജയപ്പെടും, റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല: സെലന്‍സ്‌കി

ആറായിരം റഷ്യന്‍ സൈനികരാണ് ഇതുവരെ മരിച്ചത്. എന്തിനു വേണ്ടി? യുക്രൈനെ കീഴടക്കാനോ? അത് അസാധ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കീവ്: ബോംബുകള്‍ കൊണ്ടും മിസൈലുകള്‍ കൊണ്ടും റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി. യുക്രൈനെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യ സൈന്യത്തെ അയച്ചിരിക്കുന്നതെന്നും എന്നാല്‍ ഇതു ഫലം കാണില്ലെന്നും, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍സ്‌കി പറഞ്ഞു.

ആറായിരം റഷ്യന്‍ സൈനികരാണ് ഇതുവരെ മരിച്ചത്. എന്തിനു വേണ്ടി? യുക്രൈനെ കീഴടക്കാനോ? അത് അസാധ്യമാണ്- സെലന്‍സ്‌കി പറഞ്ഞു.

നമ്മള്‍ നമ്മുടെ മാതൃരാജ്യത്താണ്. മിസൈലുകള്‍ കൊണ്ടോ ബോംബുകള്‍ കൊണ്ടോ ടാങ്കുകള്‍ കൊണ്ടോ അതു മാറില്ല. യുക്രൈന്‍ ജതയ്‌ക്കെതിരെ നടത്തുന്ന ആക്രമണത്തിന് റഷ്യ രാജ്യാന്തര ട്രൈബ്യൂണലില്‍ മറുപടി പറയേണ്ടി വരും.

ശക്തമായ ചെറുത്തുനില്‍പ്പിന് യുക്രൈന്‍ ജനതയെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. ലോകം മുഴുവന്‍ യുക്രൈനെ അഭിനന്ദിക്കുന്നുണ്ട്- ഹോളിവുഡ് താരങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ. ഇന്ന് യുക്രൈന്‍ ജനത അജയ്യതയുടെ പ്രതീകമാണ്- സെലന്‍സ്‌കി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT