മോദിയും പുടിനും ആലിം​ഗനം ചെയ്യുന്നു  പിടിഐ
World

'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തലവന്‍ കെട്ടിപ്പിടിച്ചത് ലോകത്തെ വലിയ ക്രിമിനലിനെ'; വിമര്‍ശിച്ച് സെലന്‍സ്‌കി

'വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്കുള്ള കനത്ത പ്രഹരവുമാണ്'

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. മോദി പുടിനെ ആലിംഗനം ചെയ്തത് ഏറെ ആശങ്കപ്പെടുത്തുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തലവന്‍ കെട്ടിപ്പിടിച്ചത് ലോകത്തെ ഏറ്റവും വലിയ ക്രിമിനലിനെയാണെന്ന് സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

കീവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യന്‍ മിസൈല്‍ ആക്രമണം നടന്ന അതേ ദിവസം തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദര്‍ശനം. 'വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്കുള്ള കനത്ത പ്രഹരവുമാണ്'. സെലന്‍സ്‌കി അഭിപ്രായപ്പെട്ടു. കീവിലെ ആശുപത്രിക്ക് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 38 പേരാണ് മരിച്ചത്. 190 ലേറെ പേര്‍ക്ക് പരിക്കേറ്റു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിലെത്തുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രൈന്‍ സംഘര്‍ഷവും ചര്‍ച്ചയായി. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. പരമാധികാരവും രാജ്യാതിര്‍ത്തികളും സംബന്ധിച്ച യുഎന്‍ ചാര്‍ട്ടര്‍ മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കിടെ മോദിയും പുടിനും പരസ്പരം കെട്ടിപ്പിടിക്കുന്നതും ചായ കുടിക്കുന്നതും ഇലക്ട്രിക് വാഹനത്തില്‍ സഞ്ചരിക്കുന്നതും ഒരു കുതിര പ്രദര്‍ശനം കാണുന്നതും അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. റഷ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും നരേന്ദ്രമോദി അഭിവാദ്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT