Zohran Mamdani meets King Charles 
World

കോഹിനൂര്‍ രത്‌നം തിരിച്ചു കൊടുക്കാന്‍ ചാള്‍സ് രാജിവിനോട് മംദാനി പറഞ്ഞോ? കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്ത്?

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ചാള്‍സ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. ചാള്‍സ് രാജാവിന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് മംദാനിയുടെ പ്രതികരണം. തനിക്ക് ചാള്‍സ് രാജാവുമായി സംസാരിക്കാനായാല്‍ കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടുമെന്നാണ് മംദാനി പറഞ്ഞത്.

''എനിക്ക് ചാള്‍സ് രാജാവിനോട് സംസാരിക്കാന്‍ സാധിച്ചാല്‍, കൊഹിനൂര്‍ രത്‌നം തിരികെ നല്‍കാന്‍ ആവശ്യപ്പെടും'' എന്നാണ് അദ്ദേഹം പറഞ്ഞത്. 2001, സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലായിരുന്നു മംദാനിയുടെ പ്രതികരണം. നാല് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയതാണ് ചാള്‍സ് രാജാവും കമില രാജ്ഞിയും.

അതേസമയം പ്രസ്തവാനയ്ക്ക് പിന്നാലെ ന്യൂയോര്‍ക്ക് നഗരത്തില്‍ 9/11 സ്മാരകത്തില്‍ നടക്കുന്ന അനുസ്മരണത്തില്‍ പങ്കെടുക്കാനായി ചാള്‍സ് രാജാവ് എത്തുകയും മംദാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ മംദാനിയുടെ പരാമര്‍ശത്തോട് ബക്കിങ്ഹാം പാലസ് പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചയില്‍ കോഹിനൂറുമായി ബന്ധപ്പെട്ട ചര്‍ച്ചകളെന്തെങ്കിലും നടന്നതായി മംദാനിയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

നിലവില്‍ ലണ്ടന്‍ ടവറിലാണ് കോഹിനൂര്‍ രത്‌നം സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുപോയ രത്‌നം തിരികെ നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനും ഇറാനും കോഹിനൂറിന്മേല്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും അമൂല്യവുമായ രത്‌നമാണ് കോഹിനൂര്‍. 105 കാരറ്റുള്ള രത്‌നത്തിന് 1950 ല്‍ കണക്കാക്കിയിരുന്ന വില 16 ലക്ഷമായിരുന്നു. ഇന്നത് അനേകം കോടികള്‍ വരും. പഞ്ചാബിലെ രാജാവായിരുന്ന ദിലീപ് സിങില്‍ നിന്നാണ് രത്‌നം ബ്രിട്ടീഷുകാരുടെ കയ്യിലെത്തുന്നത്. തിരികെ നല്‍കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടന്‍ അത് തള്ളിക്കളയുകയാണ്.

Zohran Mamdani wanted to ask King Charles to return Koh-I-Noor, But did he?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT