World

അഞ്ച് വര്‍ഷം കൊണ്ട് 85 കൊലപാതകങ്ങള്‍: സീരിയല്‍ കില്ലറിന് മരണം വരെ തടവ്

2000- 2005 കാലയളവില്‍ ആശുപത്രിയിലെത്തിയ രോഗികളെ ഒന്നിലധികം മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി.

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: അഞ്ചുവര്‍ഷത്തിനിടെ 85 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറിന് മരണം വരെ തടവുശിക്ഷ. ജര്‍മനിയിലെ മുന്‍ നഴ്‌സായ നാല്‍പ്പത്തി രണ്ടുകാരന്‍ നില്‍സ് ഹോഗേലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടത്തിയത്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെയായിരുന്നു കൊലപാതകങ്ങള്‍. 

2000- 2005 കാലയളവില്‍ ആശുപത്രിയിലെത്തിയ രോഗികളെ ഒന്നിലധികം മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗിക്ക് മരുന്ന് നല്‍കിയതിന്റെ പേരില്‍ 2008ല്‍ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി