World

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ; ചൈനീസ് ഭീഷണി മുന്നില്‍ക്കണ്ട് സൈനികരെ വിന്യസിക്കുമെന്ന് യുഎസ്

ചൈനയുടെ ഭീഷണിയെ യൂറോപ്പും അമേരിക്കയും ഒറ്റക്കെട്ടായി നേരിടുമെന്നും മൈക്ക് പോംപിയോ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈന ഭീഷണി വിതയ്ക്കുകയാണ്. ചൈനീസ് ഭീഷണി മുന്നില്‍ കണ്ട് യൂറോപ്പിലുള്ള അമേരിക്കന്‍ സൈനികരെ മാറ്റി വിന്യസിക്കുമെന്നും മൈക്ക് പോംപിയോ പറഞ്ഞു.

ബ്രസല്‍സ് ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യയിലെ ചൈനീസ് ഭീഷണി മുന്നില്‍ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ അറിയിച്ചു. ചൈനയുടെ ഭീഷണിയെ യൂറോപ്പും അമേരിക്കയും ഒറ്റക്കെട്ടായി നേരിടുമെന്നും മൈക്ക് പോംപിയോ പറഞ്ഞു.

ജര്‍മ്മനിയിലെ അമേരിക്കന്‍ സേനാ സാന്നിദ്ധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തില്‍  ഏഷ്യയില്‍ പുന!ര്‍വിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്.  അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വന്‍ തോതില്‍ സൈനികസാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ഇന്ത്യ 36,000 സൈനികരെ കൂടുതലായി ലഡാക്ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ചൈന ഡഗ്‌സാങ് മേഖലയില്‍ പതിനായിരത്തോളം സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും നടപടികള്‍ ഇന്ത്യക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT