World

അമേരിക്കയില്‍ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കിന് ഭാഗിക അനുമതി

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരര്‍ക്കാണ് അമേരിക്കയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങള്‍ക്കുമുകളില്‍ ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് അമേരിക്കന്‍ സുപ്രീംകോടതിയുടെ ഭാഗിക അനുമതി. നേരത്തെ കീഴ്‌ക്കോടതി വിലക്ക് സ്‌റ്റേ ചെയ്തിരുന്നു.

അമേരിക്കയുമായി കുടുംബപരമായോ വ്യാപാരപരമായോ മറ്റ് ബന്ധങ്ങളോ ഉള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ വിലക്കില്ല. എന്നാല്‍ ആറ് മുല് ലിം രജ്യങ്ങളില്‍ നിന്ന് ബോണഫൈഡ് റിലേഷന്‍ ഇല്ലാത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. ഇതു സമബന്ധിച്ച കേസ് വിശദമായി കേള്‍ക്കുന്നതിന് ഒക്ടോബറിലേക്ക് മാറ്റി. 

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരര്‍ക്കാണ് അമേരിക്കയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദത്തിന്റെ പേരിലായിരുന്നു വിലക്ക്.ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റെഡി ടു വെയ്റ്റ്' - ഒരു ജെൻ സി പ്രസവ കഥ

ഐടിആര്‍ ഫയല്‍ ചെയ്‌തോ?, ഈ പത്ത് തെറ്റുകള്‍ ഒഴിവാക്കുക; പോക്കറ്റ് ചോരാതിരിക്കാന്‍ മുന്നറിയിപ്പ്

WCL: കൽക്കരി മന്ത്രാലയത്തിന് കീഴിൽ 444 ഒഴിവുകൾ; സ്ഥിര നിയമനം, മികച്ച ശമ്പളം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

'എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്...'; ഉപ്പുതറയിൽ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം| VIDEO