നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

അപകടം കാഞ്ഞങ്ങാട്
Auto driver dies
Auto driver dies
Updated on
1 min read

കാസർകോട്: കാഞ്ഞങ്ങാട് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. മടിക്കൈ കീക്കാൻകോട്ടെ എംഎസ് മോഹനൻ (58) ആണ് മരിച്ചത്. അപകടത്തിൽ 2 സ്ത്രീകൾക്ക് പരിക്കേറ്റു. ഞായർ വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്റ്റാൻ്റിലെ ഡ്രൈവർ ആയിരുന്നു.

Auto driver dies
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈയാഴ്ച ബാങ്കുകള്‍ മൂന്ന് ദിവസം മാത്രം

അലാമിപ്പള്ളിയിൽ നിന്നു കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു. പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലീല. മക്കൾ: അജയ്, അനുരാഗ്. മരുക്കൾ: നിമിഷ.

Auto driver dies
ഓണം: ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച വരെ ട്രാഫിക് നിയന്ത്രണം
Auto driver dies
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 69 lottery result
Summary

Auto driver dies: Tragic accident in Kanhangad: Auto driver killed as vehicle rams into electric pole

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com